
നിഗൂഢമായ സ്ഥലങ്ങളില്‍ പര്യവേഷണം നടത്തുന്നത് ചില ആളുകളുടെ വിനോദമാണ്. അപകടം നിറഞ്ഞ ഇത്തരം കാര്യങ്ങളിലാണ് ഇന്ന് പലരും ആനന്ദം കണ്ടെത്തുന്നത്. അത്തരത്തില്‍ നിഗൂഢമായ തുരങ്കങ്ങള്‍ തേടി പോയ ഒരാള്‍ കണ്ടെത്തിയ കാഴ്ച സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.
ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ 100 അടി താഴ്ചയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു റെയില്‍വേ ട്രാക്കാണ് ഇയാള്‍ കണ്ടെത്തിയത്. അണ്ടര്‍ഗ്രൗണ്ട് ബര്‍മിംഗ്ഹാം എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്ന പര്യവേഷകനാണ് തന്റെ നിര്‍ണായാക കണ്ടെത്തലിന്റെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയില്‍ ഒരു ഉപേക്ഷിക്കപ്പെട്ട ഖനിക്കുള്ളിലേക്ക് ഇറങ്ങി അതിനുള്ളിലൂടെ ഒരാള്‍ നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വളരെ ഇടുങ്ങിയ ഒരു കുഴിയെന്ന് തോന്നിക്കുന്ന തുരങ്കത്തിലേക്ക് തന്റെ ബാക്ക്പാക്ക് ഇടുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.
ഏറെ പണിപ്പെട്ട് അതിസാഹസികമായാണ് അദ്ദേഹം ചരോ ചുവടും മുന്നോട്ട് വയ്ക്കുന്നത് തുടര്‍ന്ന് അദ്ദേഹം തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഒരു ടോര്‍ച്ച് പ്രകാശിപ്പിക്കുമ്പോള്‍ വിവിധ വലുപ്പത്തിലുമു്ള നിരവധി കല്ലുകളും ഖനനത്തിനായി ഉപയോഗിച്ച വസ്തുക്കളും കാണാം. അതിനിടയിലായി സ്റ്റീലില്‍ പണിത റെയില്‍ പാത. ഖനിയില്‍ നിന്നുള്ള മണ്ണും കല്ലും മറ്റും പുറത്തെത്തിക്കുന്നതിനായി പണിതതായിരുന്നു ആ ഭൂഗര്‍ഭ റെയില്‍ പാത.് ഖനി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ റെയില്‍പാതയും വിസ്മൃതിയിലായി.
അതേസമയം പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ മറ്റൊരു വീഡിയോയില്‍ ആ ഖനിയില്‍ നിന്നും പുറത്ത് കടക്കാനായി കിലോമീറ്ററുകളോളം ദൂരം മണിക്കൂറുകളോളം നേരം അദ്ദേഹം സഞ്ചരിക്കുന്നത് ടൈം ലാപ്സ് വീഡിയോയി ചിത്രീകരിച്ചിരിക്കുന്നു. ഓരോ തുരങ്കത്തിന്റെ അവസാനം വരെ പോയി വീണ്ടും തിരിച്ച് വന്ന് മറ്റൊരു തുരങ്കത്തിലൂടെ പുറത്തേക്കുള്ള വഴി അന്വേഷിക്കുന്ന രണ്ടാമത്തെ വീഡിയോ കാഴ്ചക്കാരെ തീര്‍ത്തും അസ്വസഥമാക്കുന്നു.
ഒരാള്‍ക്ക് നിവര്‍ന്നിരിക്കാന്‍ പോലും ബുദ്ധിമുട്ടുള്ള ഖനിക്കുള്ളിലൂടെയുള്ള അദ്ദേഹത്തിന്റെ സാഹസിക യാത്ര കാഴ്ചക്കാരെ പോലും ശ്വാസം മുട്ടിക്കുന്നതാണ്. തലയില്‍ കെട്ടിവച്ച ടോര്‍ച്ചുമായി ഇടുങ്ങിയതും അപകടകരവുമായ പാതയിലൂടെ ആ മനുഷ്യന് പോകുന്നത് കണ്ട സമൂഹ മാധ്യമ ഉപഭോക്താക്കള്‍ അമ്പരന്നു. ഓക്സിജന്റെ അഭാവത്തെ എങ്ങനെ നേരിട്ടുവെന്ന് ഉപഭോക്താക്കളില്‍ ചിലര്‍ ചോദിച്ചു. അത്യാവശ്യത്തിന് ഓക്സിജന്‍ ഉണ്ടായിരുന്നുവെന്നായിരുന്നു അദ്ദേഹം നല്കിയ മറുപടി.






