
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഷീരൂരില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള അന്വേഷണത്തില്‍ വീണ്ടും അനിശ്ചിതത്വം. നാവിക സേനയ്ക്ക് പുഴയില്‍ ഇറങ്ങാന്‍ അനുമതി നല്‍കാതെ ജില്ലാ ഭരണകൂടം. എന്നാല്‍ അനുമതി നിഷേധിക്കുന്നതിനുള്ള കാര്യം ഇവര്‍ വ്യക്തമാക്കിയില്ല. ഇന്ന് പുഴയില്‍ ഇറങ്ങി അര്‍ജുനായുള്ള തെരച്ചില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഡൈവിംഗ് ടീമിന് അനുമതി കിട്ടിയില്ല.
നിലവില്‍ ഗംഗാവലി പുഴയിലെ ഒഴുക്കിന് ശക്തി കുറയുകയും ജലനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥയും അനുകൂലമായ സ്ഥിതിയില്‍ നില്‍ക്കുമ്പോഴാണ് അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. അര്‍ജുനായുള്ള തെരച്ചില്‍ രാവിലെ 9 മണിക്ക്് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. കഴിഞ്ഞ 16 നായിരുന്നു ഷിരൂരില്‍ മണ്ണിടിഞ്ഞ് വീണ് അര്‍ജുനെ കാണാതായത്.






