ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് സ്കൂള്‍ കാലഘട്ടം. അക്കാലത്ത് അധ്യാപകരുടെ തല്ലുകൊള്ളാത്തതായി അധികമാരും ഉണ്ടാകില്ല. ആ സമയത്ത് ഇതെല്ലാം വളരെയധികം വേദനിപ്പിച്ചിട്ടുണ്ടെങ്കിലും കാലങ്ങള്‍ക്ക് ശേഷം അത് ഓര്‍മ്മകളായി തീരൂമ്പോള്‍ സുഖകരമായ മറ്റൊന്നായിക്കും നമ്മള്‍ക്ക് അനുഭവപ്പെടുക. ഇത്തരത്തിലുള്ള ഓര്‍മ്മകളുടെ വീണ്ടെടുപ്പുകള്‍ ആഘോഷിക്കാനായി പല പൂര്‍വ്വ വിദ്യാര്‍ത്ഥികളും റീയൂണിയനുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ സ്കൂള്‍ പഠന കാലത്തെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനായി മുതിര്‍ന്ന കുട്ടികളെല്ലാം പഴയ കുട്ടിത്തരത്തിലേക്ക് നീങ്ങിയ ഒരു കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി.
@Athiest_Krishna എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഒരു സ്കൂളിലെ പഴയ വിദ്യാര്‍ത്ഥികളുടെ വിചിത്രമായ ഒത്തുചേരല്‍ ഇതാ. കളക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, വ്യവസായികള്‍, സ്കൂള്‍ ഉടമകള്‍ എന്നിവരെല്ലാമുണ്ട്. അവര്‍ക്കെല്ലാം ഒരു ആഗ്രഹമുണ്ട്.... അവരെ ഓര്‍മ്മിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ ചൂരല്‍ കൊണ്ട് അടിക്കണം. കാരണം.. പ്രിന്‍സിപ്പലിന്റെ കൈയില്‍ നിന്ന് ലഭിച്ച 'ചൂരല്‍ അനുഗ്രഹ'ത്തിന്റെ ഫലമായി അവര്‍ ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തിയെന്ന് അവര്‍ വിശ്വസിക്കുന്നു.'എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കെട്ടിടത്തിന് പുറത്തുള്ള ഒരു സ്റ്റെയര്‍കേസില്‍ പുരോഹിത വേഷം ധരിച്ച ഒരാള്‍ വടിയുമായി നില്‍ക്കുന്നത് കാണാം. അദ്ദേഹത്തിന്റെ അടുത്തേക്ക് പ്രായം ചെന്ന എന്നാല്‍ വെള്ള പാന്റും വെള്ള ഷര്‍ട്ടും ധരിച്ച ചിലര്‍ വന്ന് വളരെ ഭവ്യതയോടെ നില്ക്കുന്നു. അവര്‍ക്ക് ഓരോരുത്തര്‍ക്കും ചൂരല്‍ വച്ച് ചന്തിക്ക് നല്ല അടി വച്ച് കൊടുക്കുകയാണ് അദ്ദേഹം. അടി കിട്ടിയവരെല്ലാം ചന്തിയും തടവി പോകുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചത്. 'മുതിര്‍ന്ന കുട്ടികള്‍ക്ക് ആ സ്കൂള്‍ ഓര്‍മ്മകള്‍ വീണ്ടെടുക്കാനായി, ജീവിതത്തില്‍ ഇന്ന് എത്തി ചേര്‍ന്ന ഉയരങ്ങള്‍ക്ക് പിന്നിലുള്ള ചാലക ശക്തിയായ ആ ചൂരല്‍ അടിയില്ലാതെ എങ്ങനെ കഴിയും. അതില്ലാതെന്ത് റീയൂണിയന്? എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിച്ചത്. 'പ്രിന്‍സിപ്പള്‍ ആ നിമിഷം നന്നായി ആസ്വദിക്കുന്നതായി തോന്നി, ഒരുപക്ഷേ, ആദരണീയരായ ആ പിന്നിലുള്ളവരോട് കുറച്ചുകൂടി കരുണയും സൗമ്യതയും കാണിക്കാമായിരുന്നു. എന്നിരുന്നാലും, എല്ലാവരും നല്ല മാനസികാവസ്ഥയിലായിരിക്കുകയും അതില്‍ തമാശ കണ്ടെത്തുകയും ചെയ്യുന്നിടത്തോളം, അത് നല്ലത് തന്നെ.' ഒരു കാഴ്ചക്കാരനെഴുതി.

Comments