
മയിലിനെ കറിവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കലപ്പള്ളി സ്വദേശിയായ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് കേസ്. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കലപ്പള്ളി സ്വദേശിയായ പ്രണയ് കുമാര്‍ എന്ന യൂട്യൂബര്‍ക്കെതിരെയാണ് കേസ്. ' പരമ്പരാഗത കമില്‍ കറി റെസിപ്പി 'എന്ന ക്യാപഷനിലാണ് ഇയാള്‍ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. യുവാവിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്ത്യയുടെ ദേശീയ പഷിയായ മയില്‍ 1972 വന്യജീവി സംരക്ഷണ നിയമപ്രകാരം സംരഷിത പക്ഷിയാണ്. വീഡിയോ വൈറലായതിന് പിന്നാലെ രോഷുവുമായി മൃഗസംരക്ഷണ പ്രവര്‍ത്തകരടക്കം രംഗത്തെത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രണയ്കുമാറിനെതിരെ കേസെടുക്കുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് രാജണ്ണ സിറിസില്ലാ ജില്ലാ എസ്പി അഖില മഹാജന് പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ഇയാളുടെ പേജില്‍ നിന്നും വീഡിയോ നീക്കം ചെയ്തു. 1972 വന്യജീവി സംരക്ഷണ നിയപ്രകാരം സംരക്ഷിത പക്ഷിയാണ് മയില്‍. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്ഷന്‍ 51(1 എ) പ്രകാരം ഏഴ് വര്‍ഷം വരെ തടവുശിക്ഷയും ഇരുപതിനായിരം രഝപയില് കുറയാത്ത പിഴയും ലഭിക്കാം.






