
പാകിസ്താനിലെ ദാദുവില്‍ മണ്‍സൂണ്‍ തുടങ്ങുമ്പോള്‍ 14 വയസ്സുള്ള ഷാമിലയെയും അനുജത്തി 13 കാരി ആമിനയെയും വിവാഹകമ്പോളത്തിലേക്ക് വില്‍ക്കാനൊരുങ്ങുകയാണ് മാതാപിതാക്കള്‍. പട്ടിണിയിലായ കുടുംബത്തെ സഹായിക്കാന്‍ പെണ്‍കുട്ടികളെ വില്‍ക്കാനുള്ള മാതാപിതാക്കളുടെ തീരുമാനത്തിന് കൊച്ചുപെണ്‍കുട്ടികളും തലയാട്ടിക്കാണിച്ചു കഴിഞ്ഞു.
മണ്‍സൂണ്‍കാലത്ത് എല്ലാം നശിപ്പിച്ച് ദാദുവിലുണ്ടാകുന്ന വെള്ളപ്പൊക്കമാണ് എട്ടുംപൊട്ടും തിരിയാത്ത പെണ്മക്കളെ വിവാഹകമ്പോളത്തിലേക്ക് വില്ക്കാന് മാതാപിതാക്കളെ പ്രേരിപ്പിക്കുന്ന കാരണം. ഇരട്ടിപ്രായമുള്ളവര്ക്ക് പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിവാഹം കഴിച്ചുകൊടുത്ത് അതിന് കിട്ടുന്ന പ്രതിഫലം കൊണ്ടാണ് കുടുംബം ഈ കാലയളവില്‍ കഴിയുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള വേനല്‍ക്കാല മണ്‍സൂണ്‍ ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം മാറിയും മറിഞ്ഞും ഉണ്ടാകുന്ന പെയ്ത്ത് അവരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. ഇത് മണ്ണിടിച്ചിലുകള്‍, വെള്ളപ്പൊക്കം, ദീര്‍ഘകാല വിളനാശം എന്നിവയൊക്കെയുണ്ടാക്കുന്നു. നേരത്തേ 2022-ലെ വെള്ളപ്പൊക്കത്തില്‍ നിന്ന് സിന്ധിലെ കാര്‍ഷികമേഖലയിലെ പല ഗ്രാമങ്ങളും കരകയറിയിട്ടില്ല.
രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തെ വെള്ളത്തിനടിയിലാക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും വിളവെടുപ്പ് നശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യമാണ് 'മണ്‍സൂണ്‍ വധുക്കള്‍' എന്ന പ്രവണതയിലേക്ക് നയിച്ചിരിക്കുന്നത്. അതിജീവനത്തിനായി കുടുംബങ്ങള്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കുമെന്നും പണത്തിന് പകരമായി പെണ്മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്ന രീതി വ്യാപിക്കുകയാണെന്നും എന്‍ജിഒകളും പറയുന്നു. മണ്‍സൂണ്‍ മാസങ്ങളോളം തടാകം പോലെയാക്കി മാറ്റിയ ദാദു ജില്ലയില്‍ 2022-ലെ വെള്ളപ്പൊക്കത്തിനുശേഷം, ഗ്രാമങ്ങളില്‍ ശൈശവവിവാഹം വര്‍ധിച്ചതായി ബിര്‍ഹ്മാനി പറഞ്ഞു.
ജൂണില്‍ ഷാമിലയും ആമിനയും സംയുക്തമായി വിവാഹിതരായ ഖാന് മുഹമ്മദ് മല്ല ഗ്രാമത്തില്‍, കഴിഞ്ഞ മണ്‍സൂണിന് ശേഷം 45 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഭാര്യമാരായി മാറിയത്. അവരില്‍ 15 പേര് ഈ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളില്‍ അമ്മമാരാകും. 2022 ലെ മഴയ്ക്ക് മുമ്പ് അവിടുത്തെ ജനങ്ങള്‍ മണ്ണില്‍ പണിയെടുത്തിരുന്നു. അവര്‍ കയര്പിരിക്കുകയും മത്സ്യബന്ധനത്തിലും കൃഷിയിലും ഏര്‍പ്പെടുകയും ചെയ്തിരുന്നു. എപ്പോഴും ജോലിയുണ്ടായിരുന്നതിനാല്‍ പെണ്‍കുഞ്ഞുങ്ങളെ വിവാഹം കഴിച്ചയയ്ക്കേണ്ട കാര്യമില്ലായിരുന്നു.
വധുവിന്റെ മാതാപിതാക്കള്‍ക്ക് 200,000 പാകിസ്ഥാന് രൂപ നല്‍കിയതായി ഷാമിലയുടെ അമ്മായിയമ്മ ബിബി സച്ചല്‍ പറഞ്ഞു. പെണ്ണിന്റെ മാതാപിതാക്കള്‍ക്ക് കടംവാങ്ങി 250,000 രൂപ നല്കി മകളെ വിവാഹം കഴിച്ചയാള്‍ ഇപ്പോള്‍ പണിയില്ലാതായതോടെ കടക്കാരനായി മാറി. ഇപ്പോള്‍ ഭാര്യയും ഒരു കുഞ്ഞുമായി 2022 ല്‍ 14 വയസ്സുള്ളപ്പോള്‍ വിവാഹിതയായ വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മെയിന്‍ നാര താഴ്വരയിലെ ഒരു കനാലിന്റെ തീരത്ത് കിടക്കുന്ന അവരുടെ ഗ്രാമം തരിശാണ്, മലിനമായ വെള്ളത്തില്‍ മത്സ്യം പോലും അവശേഷിക്കുന്നില്ല.
മുമ്പ് ഇവിടെ സമൃദ്ധമായ നെല്‍വയലുകള്‍ ഉണ്ടായിരുന്നു. അവിടെ പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ ഒന്നുമില്ല. ഇവിടെ ഇപ്പോള്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്ന പ്രായത്തില്‍, അവര്‍ക്ക് ഇപ്പോള്‍ അഞ്ച് കുട്ടികളുണ്ട്. ഭര്‍ത്താവിന് ജോലിയില്ലാത്തതിനാല്‍ അവരും മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. ഡിസംബറില്‍ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 18 വയസ്സിന് മുമ്പ് വിവാഹിതരായ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ലോകത്ത് പാകിസ്താന് ആറാം സ്ഥാനമാണുള്ളത്.






