
കോഴിക്കോട് ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പനി ബാധിച്ചു മരിച്ചു. എരിമല സ്വദേശിനി പാര്‍വതിയാണ് മരിച്ചത്. കഴിഞ്ഞ് രണ്ടാഴ്ച്ചയായി പനി ബാധിച്ച് മെഡിക്കല്‍ കോേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് പത്തുവയസുള്ള പെണ്‍കുട്ടിയും മരണപ്പെട്ടിരുന്നു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട് കളുക്കാന്‍ചാലില്‍ ഷരീഫിന്റെ മകള്‍ ഫാത്തിമ ബത്തൂല്‍ (10) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു മരണം.
പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.






