
ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനു പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമാലോകത്തെ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നു. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന ഒന്നായിരുന്നു ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗത്തിന്റെ റിപ്പോര്‍ട്ടിലുള്ള പ്രതികരണം. ഡബ്ല്യൂസിസിയിലെ സ്ഥാപക അംഗമായിരുന്ന ഒരാള്‍ മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിയാത്തതു പോലെ പ്രതികരിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടിലൂടെ വന്നത്. കഴിഞ്ഞ ദിവസം സ്ഥാപക അംഗത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡബ്ല്യുസിസി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഇപ്പോഴിതാ ഡബ്ല്യൂസിസിയുടെ പ്രസ്താവനയില്‍ ഒറ്റവാചകത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ഒറ്റവരിയിലാണ് താരത്തിന്റെ പ്രതികരണം. ‘‘അനിവാര്യമായ വിശദീകരണം’’ എന്നാണ് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഡബ്ല്യുസിസി പുറത്തിറക്കിയ പ്രസ്താവന ചേര്‍ത്തുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. ഡബ്ല്യുസിസിയെ ടാഗ് ചെയ്താണ് മഞ്ജുവിന്റെ പ്രതികരണം.
‘‘മാധ്യമങ്ങളുടെ ഹൈലറ്റുകളില്‍ ‘ഡബ്ല്യുസിസി മുന്‍ സ്ഥാപക അംഗത്തിന്റെത് ’ എന്ന പറയുന്ന മൊഴികള്‍ക്ക് പുറകെ പോയി സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തില്‍ ഒട്ടേറെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ചുനിന്ന ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി അലപിക്കുന്നു...’’ എന്നായിരുന്നു ഡബ്ല്യുസിസി പ്രസ്താവനയിറക്കിയത്. ഈ പ്രസ്താവനയുടെ സ്ക്രീന്‍ഷോട്ട് കൂടി ചേര്‍ത്തുകൊണ്ടാണ് മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.






