
താരസംഘടന ' അമ്മയി' ല്‍ വിവാദങ്ങളും പ്രതിസന്ധികളും രൂക്ഷമാകുകയാണ്. ഇതിനിടെ നടി സരയു മോഹനെതിരെ നടി മായ വിശ്വനാഥന്‍ ആരോപണം ഉന്നയിച്ചിരുന്നു. സരയു മോഹന്‍ സൈലന്റ് കില്ലര്‍ പോയിസണ്‍ ആെണന്നായിരുന്നു ആരോപണം. ഇപ്പോഴിതാ സരയുവിനെ പിന്തുണച്ച് കൊണ്ട് സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പിറന്നാള്‍ ആശംസകള്‍ക്കൊപ്പം സരയുവിനായി ആശ്വാസ വാക്കുകളും കുറിപ്പിലുണ്ട്.
'' അനവസരത്തില്‍ ആണെന്ന തിരിച്ചറിവില്‍ തന്നെ എഴുതാം... കാണുമ്പോഴൊക്കെ ചിരിയും ബഹളവുമൊക്കെയായി പോകാറുള്ളത് കൊണ്ടാകും പെട്ടെന്ന് ഒരു ദിവസം ആ മുഖമിങ്ങനെ കണ്ടപ്പോ ഉള്ളിലുണ്ടായ സങ്കടം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു...
തന്റെ വിശ്വാസങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വിപരീതമായ അവസ്ഥകള്‍ക്ക് മുന്നില്‍ നിസ്സഹായ ആയി നിക്കേണ്ടി വന്നതിലുള്ള അമര്‍ഷവും ദേഷ്യവുമൊക്കെ ഞാന്‍ ആ കണ്ണുകളില്‍ കണ്ടു. ഇങ്ങനെ മ്മടെ കൂട്ടത്തില്‍ ആര്‍ക്ക് സംഭവിച്ചാലും നമുക്കുണ്ടാകുന്ന വേദന ഇത് തന്നെയാണ് എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ ഈയൊരാളില്‍ അത് കുറച്ചധികം പ്രത്യക്ഷമായി കാണിക്കുന്നു എന്നത് സത്യമായ ഒന്നാണ്.
ഈ ഭൂമി തന്നെ പിളര്‍ന്ന് നിങ്ങക്ക് എതിരെ നിന്നാലും ചേര്‍ത്ത് പിടിച്ചിരിക്കുന്ന കൈകളില്‍ ഒന്ന് എന്റേത് ആയിരിക്കും. അതിലിനി എന്റെ സ്വാര്‍ത്ഥതകള്‍ ഉണ്ടെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ പോലും... എവിടെ നിന്ന് ഇറങ്ങേണ്ടി വന്നാലും, ആരൊക്കെ ഒഴിവാക്കിയാലും മാറ്റി നിര്‍ത്തിയാലും തനിക്കിരിക്കാന്‍ അത്രമേല്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ എന്നും ഒരുപോലെ തന്നെ ഉണ്ടാകും.
ചുറ്റുമുള്ളത് ഒക്കെ എത്ര കുത്തി നോവിച്ചാലും അതിനൊക്കെ മറുമരുന്ന് ഉണ്ടെന്ന പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരിക്കട്ടെ.!ആശംസയ്ക്ക് പകരം ആശ്വാസം എഴുതാനാണ് ഇപ്പോ മനസ്സ് പറയണേ ന്നിരുന്നാലും...രണ്ടീസം മുന്‍കൂറായി തന്ന് വിടുവാ ഞങ്ങടെ ഉയിരായവള്‍ക്കുള്ള 'ജന്മദിനാശംസകള്‍'', എന്നാണ് പോസ്റ്റിലെ വാക്കുകള്‍.






