
മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി നടി നവ്യ നായര്‍. മകനോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. "അവനെ നോക്കി, ക്യാമറ ശ്രദ്ധിക്കാതെ അവനോടൊപ്പം പുഞ്ചിരിക്കുന്നു..." എന്ന അടിക്കുറിപ്പും നവ്യ ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
2010 നവംബർ 22-നാണ് നവ്യയ്ക്കും ഭർത്താവ് സന്തോഷ് മേനോനും മകൻ സായി കൃഷ്ണ ജനിക്കുന്നത്. മകനുമായുളള അടുപ്പത്തെക്കുറിച്ച് പലപ്പോഴും താരം വാചാലയായിട്ടുണ്ട്. എത്ര വലിയ സൗഹൃദം ഉണ്ടെങ്കിലും ഒരു അമ്മയോട് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ തന്റെ മകന്‍ തന്നോട് പങ്കുവെക്കാറുളളൂ എന്നാണ് ഒരു അഭിമുഖത്തില്‍ നവ്യ വെളിപ്പെടുത്തിയത്.
2001 ല്‍ 'ഇഷ്ടം' എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത താരം 2022 ല്‍ 'ഒരുത്തി' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവമായി.
സോഷ്യല്‍ മീഡിയയിലും സജീവമാണ് നവ്യ. ഡാന്‍സ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ 'മാതംഗി'യുടെ പ്രവര്‍ത്തനങ്ങളുമെല്ലാമായി തിരക്കിലാണ് താരം. ഡാന്‍സ് ക്ലാസിന്റെയും മറ്റു പ്രോഗ്രാമുകളുടേയും വീഡിയോകളും വിശേഷങ്ങളുമെല്ലാം നവ്യ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' ആണ് നവ്യയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സൗബിന്‍ ഷാഹിര്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.






