
ആലപ്പുഴ; അയല്‍വാസിയെ ഇഷ്ടിക കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അക്രമത്തിന് പിന്നില്‍ കഞ്ചാവ് സൂക്ഷിക്കാന്‍ വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ്. സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ മാക്മില്ലന്‍ പിടിയിലായി.
കഞ്ചാവ്, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഈ മാസം 17നാണ് അയല്‍വാസിയായ കുതിരപ്പന്തി ശ്രീരാ?ഗം വീട്ടില്‍ ഷിബുവിനെ ഇയാള്‍ ആക്രമിച്ചത്. സൗത്ത് പൊലീസ് സ്റ്റേഷന് ഐഎസ്എച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.






