
തിരുവനന്തപുരം: രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ ആര്‍ക്കെതിരെയും എന്തും പറയാമല്ലോ എന്ന് നടന് ഇന്ദ്രന്‍സിന്റെ പ്രതികരണം. ആരോപണങ്ങളില്‍ അന്വേഷിക്കേണ്ടത് സര്‍ക്കാരാണല്ലോ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
സാക്ഷരത മിഷന് നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാന്‍ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളില്‍ എത്തിയപ്പോഴായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും നടന് പ്രതികരിച്ചു.
ആരോപണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും പറഞ്ഞു. തനിക്ക് മലയാളി നടികളെ തന്നെ അറിയില്ല പിന്നല്ലേ ബംഗാളി നടിയെന്നും പറഞ്ഞു. താന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ലെന്നും പറഞ്ഞു.






