
തിരുവനന്തപുരം: യുവ നടിയുടെ ലൈംഗിക ആരോപണത്തെ് തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചത് സ്വാഗതം ചെയ്ത് നടന് അനൂപ് ചന്ദ്രന്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ട് സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അമ്മ എന്ന സംഘനയ്ക്ക് അപമാനമാണെന്ന് താന്‍ ഇന്ന് രാവിലെ അമ്മ പ്രസിഡന്റെ് മോഹന്‍ലാലിന് മെയില്‍ ചെയ്തിരുന്നുവെന്ന് അനൂപ് ചന്ദ്രന് പറഞ്ഞു. അദ്ദേഹം സ്വമേധയാ രാജിവെക്കുകയോ എക്സിക്യുട്ടീവ് കമ്മിറ്റി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. പിന്നാലെയാണ് സിദ്ദിഖിന്റെ് രാജി വാര്‍ത്ത അറിയുന്നതെന്ന് അനൂപ് ചന്ദ്രന് പറഞ്ഞു.
'
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെയുള്ള അഗ്നിശുദ്ധിയാണ് ഇപ്പോള്‍ നടക്കുന്നത്. മുന്നോട്ടുപോവാനുള്ള വെളിച്ചമായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ താന്‍ കാണുന്നതെന്ന് അനൂപ് ചന്ദ്രന് വിശദീകരിച്ചു. ഒരു പെണ്‍കുട്ടി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞിരിക്കുകയാണ്. ആരോപണം വന്നാല്‍ മാറിനില്‍ക്കുക എന്നതാണ് മലയാളികളുടെ സംസ്കാരം. അഗ്നിശുദ്ധി വരുത്തിയാല്‍ തിരിച്ചുവരാം.
ഇത്തരം സംഭവങ്ങള്‍ സിനിമാ സെറ്റില്‍ നടക്കുന്നത് അറിയാറില്ലെന്ന് അനൂപ് ചന്ദ്രന് പറഞ്ഞു. അഭിനയിക്കുക, തിരിച്ചു വരിക എന്നതാണ് ചെയ്യാറുള്ളത്. നമ്മളറിയാത്ത പല വേദനിപ്പിക്കുന്ന അനുഭവങ്ങളും പെണ്‍കുട്ടികള്‍ അമ്മ എന്ന സംഘടനയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നും പരിഹാരമാകാതെയാണ് അവര്‍ സര്‍ക്കാരിന് മുന്നിലെത്തിയത്.
യുവ നടി രേവതി സമ്പത്ത് കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്.വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്ന് നടി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് സിദ്ദിഖ് ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി വിവരിച്ചു . പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. എനിക്ക് മാത്രമല്ല എന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോര്‍ട്ടില്‍ ഇനി






