
ഹൈദരാബാദ്; സൗദി അറേബ്യയിലെ റബ് അല്‍ ഖാലി മരുഭൂമിയില്‍ തെലങ്കാന സ്വദേശിയായ 27 കാരന് നിര്‍ജ്ജലീകരണവും ക്ഷീണവും കാരണം മരിച്ചു.മുഹമ്മദ് ഷെഹ്സാദ് ഖാനാണ് മരിച്ചത്. ജി പി എസ് സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് വഴി തെറ്റിയതോടെയാണ് മരുഭൂമിയില്‍ അകപ്പെടാന്‍ കാരണം.
ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നാണ് ഈ മരുഭൂമി. 650 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന റുബ് അല്‍ ഖാലി, സൗദി അറേബ്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്കും അയല്‍ രാജ്യങ്ങളിലേക്കും നീളുന്നുണ്ട്. ജിപിഎസ് സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരു സുഡാന് പൗരനൊപ്പം ഷെഹ്സാദ് വഴി തെറ്റിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഷെഹ്സാദിന്റെ മൊബൈല്‍ ഫോണിന്റെ ബാറ്ററി തീര്‍ന്നതും കാര്യങ്ങള്‍ വഷളാവാന്‍ കാരണമായി. ഇതോടെ ഇരുവര്‍ക്കും സഹായത്തിനായി ആരെയും വിളിക്കാന്‍ സാധിച്ചില്ല.






