
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ജപ്പാന്‍കാരിയായ ടോമിക്കോ ഇറ്റൂക്ക. 116 വയസാണ് ടോമിക്കോ മുത്തശ്ശിക്ക്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍ സ്പെയിന് നിന്നുള്ള 117 വയസുകാരിയായ മരിയ ബ്രാന്യാസ് മൊറ്റേ അന്തരിച്ചതോടെയാണ് ടോമിക്കോയ്ക്ക് ഈ നേട്ടം കൈവരിച്ചത്.
1908 മെയ് 23ന് ജപ്പാനിലെ ഒസാക്കയില്‍ ജനിച്ച ടോമിക്കോ ഇപ്പോള്‍ ആഷിയയിലെ ഒരു നഴ്സിങ് ഹോമിലാണ് താമസിക്കുന്നത്. ചെറുപ്പം മുതലേ പര്‍വതാരോഹണത്തില്‍ കമ്പം ഉണ്ടായിരുന്ന ടോമിക്കോ ജപ്പാനിലെ 3,067 മീറ്റര്‍ ഉയരമുള്ള മൗണ്ട് ഒണ്‍ടേക്ക് രണ്ടുതവണ കീഴടക്കിയിട്ടുണ്ട്. 80-ാം വയസിലാണ് 33 ബുദ്ധക്ഷേത്രങ്ങളിലൂടെയുള്ള വെല്ലുവിളി നിറഞ്ഞ പാതയായ സൈഗോകു കനോന്‍ തീര്‍ഥാടനം നടത്തിയത്. 100-ാം വയസില്‍ ആഷിയാ ദേവാലയത്തിന്റെ കല്‍പ്പടവുകള്‍ പരസഹായമില്ലാതെ കയറിയും ടോമിക്കോ മുത്തശ്ശി നേരത്തെയും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ശാരീരികമായ ഈ ചുറുചുറുക്കാണ് ടോമിക്കോയുടെ ആരോഗ്യത്തിന്റെ രഹസ്യം.
20-ാം വയസില്‍ വിവാഹിതയായ ടോമിക്കോയ്ക്ക് രണ്ട് പെണ്മക്കളും രണ്ട് ആണ് മക്കളുമുണ്ട്. 1979 ന് ഭര്‍ത്താവിന്റെ മരണ ശേഷം ജന്മ സ്ഥലമായ നാരാ പ്രിഫെക്ചറിലാണ് ടോമിക്കോ താമിച്ചത്. 110-ാം വയസിലാണ് ടോമിക്കോ നഴ്സിങ് ഹോമിലെത്തുന്നത്. 116-ാം വയസിലും മികച്ച മാനസികാരോഗ്യത്തോടെ ടോമിക്കോ തന്റെ ജീവിതം നയിക്കുകയാണ്. ശാരീരികമായി സജീവമായി നില്ക്കുന്നതും ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവ് മനേഭാവവുമാണ് ടോമിക്കോയുടെ ദീര്‍ഘായുസ്സിന്റെ പിന്നിലെന്ന് അവരുടെ കുടുംബം പറയുന്നു.






