
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല, ഹൃദയഭേദകമായ ഒട്ടനവധി വാര്‍ത്തകളും ഉള്‍പ്പെടുന്നുണ്ട്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നമ്മുക്കറിയാം ഉറക്കം വന്നാല്‍, അല്ലെങ്കില്‍ വല്ലാത്ത ക്ഷീണം വന്നാല്‍ എവിടെ വേണമെങ്കിലും ഉറങ്ങിപ്പോകുന്ന ആളുകളുണ്ട്. എന്നാലും, റെയില്‍വേ ട്രാക്കില്‍ ഉറങ്ങിപ്പോവുമോ? അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഒരു വ്യക്തി ട്രാക്കില്‍ കിടന്നുറങ്ങിപ്പോയി. അതുകൊണ്ടെന്തുണ്ടായി? ട്രെയിന്‍ വരെ പിടിച്ചിടേണ്ടി വന്നു.
@Ghar Ke Lakesh എന്ന പേജില്‍ നിന്നാണ് എക്സില്‍ (ട്വിറ്റര്‍) ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ കാണുന്നത് ഒരാള്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതാണ്. ട്രാക്ക് തലയിണയായി മാറ്റിയും തണലിന് വേണ്ടി ഒരു കുട സമീപത്ത് വച്ചുമാണ് ഉറക്കം. എന്തോ ഭാ?ഗ്യത്തിന് ആള് ട്രാക്കില്‍ കിടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് കിടന്നുറങ്ങുന്ന ആളുടെ അടുത്ത് എത്തുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ നിര്‍ത്താനും സാധിച്ചു. പിന്നീട്, ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നും ഇറങ്ങി ഇയാളെ ട്രാക്കില്‍ നിന്ന് മാറ്റുകയും പിന്നീട് അവിടെ നിന്നും ട്രെയിന്‍ ഓടിച്ച് പോവുകയും ആയിരുന്നുവത്രെ. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം നടന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്തായാലും, വീഡിയോ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അടുത്തിടെ ഇന്ത്യയില്‍ ട്രെയിനുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ കൂടി വരികയാണ് എന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഒട്ടും രസകരമായ കാര്യമല്ല എന്നുമാണ് നിരവധിപ്പേര്‍ കമന്റുകള്‍ നല്‍കിയത്. ഒപ്പം, ലോക്കോ പൈലറ്റിന് കൃത്യസമയത്ത് തന്നെ ആ ട്രെയിന്‍ നിര്‍ത്താനായത് ഭാഗ്യമായി അല്ലെങ്കിലെന്തുണ്ടായേനെ എന്ന് ചോദിച്ചവരും ഉണ്ട്.






