
കൊച്ചി : അമ്മയിലെ കൂട്ടരാജിയ്ക്കു പിന്നാലെ ഫേയ്സ്ബുക്ക് പോസ്റ്റുമായി വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) ‘‘പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം’’ എന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റ്. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി പറയുന്നു.
അമ്മയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെ കമ്മിറ്റിയിലെ എല്ലാവാരും രാജിവെച്ചു. എക്സിക്യൂട്ടിലെ 17 അംഗങ്ങളും രാജിവച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം.
ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും.
ചേഞ്ച് ദി നരേറ്റീവ്’ എന്ന ഹാഷ്ടാഗുമായാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് . ജസ്റ്റിസ് ഹേമ കമ്മിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത്തിന് പിന്നാലെ മലയാള ചലച്ചിത്ര മേഖലയില്‍ കോളിളക്കങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.
നോ പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളുടേത് അത് നിങ്ങളുടെ തെറ്റല്ലെന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്.ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം.’ ഇങ്ങനെയാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.






