
കൊച്ചി: താരസംഘടന എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായകന് ആഷിഖ് അബു. സംഭവിക്കുന്നതെല്ലാം നല്ലത്.അമ്മ ഗംഭീര സംഘടനയാണ്. നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. വിലക്കിയവരെയും പുറത്തുപോയവരെയും തിരികെ കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും ആഷിഖ് അബു പറഞ്ഞു.
എല്ലാം പോസിറ്റീവായി ചിന്തിക്കാം. സംഘടനയ്ക്കകത്തേക്ക് ജനാധിപത്യം കടന്നുവരികയാണ്. നേരത്തെ സംഘടന എടുക്കുന്ന പല അഭിപ്രായങ്ങളും ഏകപക്ഷീയമാണെന്ന് തോന്നുമായിരുന്നു. സംഘടന നേതൃത്വത്തിലേക്ക് വനിതകള്‍ വരട്ടെ. നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. . ഇന്ന് അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുതിയ ഭരണസമിതിയെ ശുഭപ്രതീക്ഷയയോടെ കാത്തിരിക്കാമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെ കമ്മിറ്റിയിലെ എല്ലാവാരും രാജിവെച്ചു. എക്സിക്യൂട്ടിലെ 17 അംഗങ്ങളും രാജിവച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം.
ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും.






