മനുഷ്യനുമായി ഇണങ്ങുന്ന ജലജീവിയാണ് ഡോള്‍ഫിന്‍. നിരവധി വിദേശ രാജ്യങ്ങളിലെ മൃഗശാലകളിലും മറ്റും ഡോള്‍ഫിനുകളെ ഇണക്കി വളര്‍ത്തുന്നുണ്ട്. അത്തരമൊരു സ്ഥലത്ത് ഒരു കൊച്ച് കുട്ടിയുമായി ഡോള്‍ഫിന്‍ നടത്തിയ സ്നേഹപ്രകടനം സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ഹൃദയം കവര്‍ന്നു. വീഡിയോയില്‍ ഡോള്ഫിനും കുട്ടിയും ഏറെ കാലമായി പരിചയത്തിലുള്ളവരെ പോലെയാണ് പെരുമാറിയിരുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ട്രെന്‍ഡിംഗ് അമേരിക്കന്‍ എന്ന പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരുന്നത്.
യുഎസിലെ മിസിസിപ്പിയിലെ ഗള്ഫ്പോര്ട്ടിലെ അക്വേറിയത്തിന് മുന്നില്‍ നീല വസ്ത്രം ധരിച്ച് റൈന്‍ കീച്ച് എന്ന് പേരുള്ള കൊച്ചു പെണ്‍കുട്ടി നില്‍ക്കുന്നത് കാണാം. കുട്ടിയുടെ മുന്നിലെ അക്വേറിയത്തില്‍ ഒരു ഡോള്‍ഫിന്‍ എത്തിയപ്പോള്‍ കുട്ടി കൈവീശി ഹായ് എന്ന് പറയുന്നത് കാണാം. കുട്ടിയുടെ സ്നേഹപ്രകടനത്തിന് അതേ തരത്തിലാണ് ഡോള്ഫിന്റെയും പ്രതികരണം. ഇരുവരുടെയും സ്നേഹപ്രകടനം കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഈ സമയം മറ്റൊരു ഡോള്‍ഫിന്‍ അതുവഴി കടന്ന് പോയപ്പോള്‍ കുട്ടി അതിനെ നോക്കി കൈ വീശുന്നതും കാണാം. പിന്നാലെ ആദ്യം എത്തിയ ഡോള്ഫിനും കുട്ടിയും തമ്മില്‍ അവര്‍ക്ക് മാത്രം വ്യക്തമാകുന്ന നര്‍മ്മ സംഭാഷണങ്ങളില്‍ ഇടപെടുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ 2023 ഓക്ടോബറില്‍ സ്റ്റോറിഫുള്‍ വൈറല്‍ എന്ന യൂട്യൂബ് ചാനലിലാണ് ആദ്യം പങ്കുവയ്ക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതും വൈറലായതും. വീഡിയോ റൈന്‍ കീച്ചിന്റെ അമ്മയാണ് ചിത്രീകരിച്ചതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയ്ക്ക് താഴെ നിരവധി പേര് ഏറെ കാലത്തിന് ശേഷം സന്തോഷകരമായ ഒരു വീഡിയോ കാണാന്‍ പറ്റി എന്ന് കുറിച്ചു. രണ്ട് നിഷ്ങ്കളക്കരുടെ നിഷ്ങ്കളക്കമായ പ്രകടനം എന്ന് കുറിച്ചവരും കുറവല്ല. 'മറ്റൊരു ജീവിതത്തില്‍, അവര്‍ മികച്ച സുഹൃത്തുക്കളായിരിക്കും.' എന്നായിരുന്നു ഒരു കുറിപ്പ്, 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് ഡോള്‍ഫിന്‍ പറയുന്നു' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്.

Comments