
സംവിധായകന് രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ, പരാതിക്കാരന്റെ മൊഴിയെടുപ്പ് പൂർത്തിയായി. നടൻ ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂർത്തിയായി.
രഞ്ജിത്തിനെതിരെയുള്ള തെളിവുകൾ കൈമാറിയെന്നും അന്വേഷണ സംഘം ബാംഗ്ലൂരിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കി. പരാതിക്കാരായ ഇരുവരും കൊച്ചിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് മൊഴി നൽകിയത്.






