
സ്ത്രീ സുരക്ഷക്കായുള്ള നിയമങ്ങള്‍ കാര്യക്ഷമമാക്കണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരാമര്‍ശം നടത്തിയത് കൊല്‍ക്കത്ത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന്‍രെ പശ്ചാത്തലത്തിലാണ്സ്ത്രീസുരക്ഷക്കായി രാജ്യത്തുള്ള നിയമങ്ങള്‍ കുറച്ചുകൂടി കാര്യക്ഷമമാക്കണമെന്നും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വിധി വേഗത്തില്‍ പുറപ്പെടുവിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. പരാമര്‍ശം നടത്തിയത് സുപ്രീംകോടതി സംഘടിപ്പിച്ച ജില്ല ജുഡീഷ്യറി കോണ്‍ഫറന്‍സിലാണ്.അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും കത്തയച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള പ്രതികരണം.
ഇതിനിടെ മമതക്ക് മറുപടിയുമായി വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണാ ദേവി രംഗത്തുവന്നു. മമതയുടെ കത്തിലെ വിവരങ്ങള്‍ വസ്തുതാപരമായി തെറ്റാണെന്നും അതിവേഗ കോടതികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിലെ സംസ്ഥാനത്തിന്റെ കാലതാമസം മറയ്ക്കാനുള്ള ശ്രമമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.അതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടേറിയറ്റിലേക്ക് നടന്ന മാര്‍ച്ചിന് നേതൃത്വം നല്കിയ 'പശ്ചിം ബംഗ ഛത്ര സമാജ്' എന്ന സംഘടനയുടെ നേതാവ് സയന് ലാഹിരിയെ മോചിപ്പിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു.






