
ഗുജറാത്തിന്റെ പല മേഖലയിലും മഴ രൂക്ഷമാകുകയാണ്. ഇതോടെ ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വഡോദര നഗരത്തിലാണ് അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. നഗരത്തിന് സമീപത്തെ വാല്മീകി നദി കരകവിഞ്ഞതിന് പിന്നാലെ നദിയിലെ മുതലകള്‍ നഗരത്തിലേക്ക് ഇറങ്ങിയ വീഡിയോകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നലെയാണ് വഡോദരയില്‍ വനം വകുപ്പിന്റെ സ്കൂട്ടറില്‍ മുതലയെ കടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീഡിയോയില്‍ ഹെല്‍മറ്റില്ലാതെ സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന രണ്ട് പേര് മുതലയുമായി പോകുന്നതാണ് കാണുന്നത്. വീഡിയോ എക്ലില്‍ പങ്കുവച്ച് കൊണ്ട് ദിക്ഷിത് സോണി ഇങ്ങനെ എഴുതി, 'ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് മുതല ഓര്‍ക്കും. രണ്ട് യുവാക്കള്‍ വിശ്വാമിത്ര നദിയില്‍ നിന്ന് മുതലയെ പിടികൂടി വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകുന്നു. ' യുവാക്കള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ)യുടെ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുതലയുടെ വായും കാലും കയറികൊണ്ട് ബന്ധിച്ച് സ്കൂട്ടറിന്റെ പുറകില്‍ ഇരിക്കുന്ന ആളുടെ മടിയില്‍ വച്ചാണ് യുവാക്കള്‍ മുതലയുമായി പോകുന്നത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടത്.
വിശ്വാമിത്രി നദിയില്‍ ഏകദേശം 440 മുതലകളുണ്ടെന്നാണ് കണക്ക്. അജ്വ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതുമൂലമുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നദി കരകവിഞ്ഞപ്പോള്‍ ഇവയില്‍ ചിലത് നഗരത്തിലേക്ക് ഇറങ്ങിയിരുന്നു. 24 മുതലകളെയാണ് ഇതിനകം ജനവാസ മേഖലകളില്‍ നിന്ന് പിടികൂടിയത്. ജലനിരപ്പ് കുറഞ്ഞാല്‍ ഇവയെ നദിയിലേക്ക് തന്നെ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
मगरमच्छ भी याद रखेगा की टू व्हीलर पर सैर करने का आनंद क्या होता है। दरअसल विश्वामित्र नदी से निकले मगरमच्छ को दो युवक वन विभाग के दफ्तर पहुंचा रहे हैं। #VadodaraFloods pic.twitter.com/chu8lWrLcA
— Dixit Soni (@DixitGujarat) August 31, 2024






