
സഹതാര വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് നന്ദു. സിനിമയില്‍ വന്നിട്ട് എന്തു നേടി എന്ന ചോദ്യത്തിന് നന്ദു പറഞ്ഞ മറുപടി, നല്ല കുറച്ച് കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു, ആളുകള്‍ തിരിച്ചറിയുന്നു ഒപ്പം നല്ല ഒരു കുടുംബവും കിട്ടി എന്നാണ്. അതെ, ഇന്ന് നന്ദുവിന്റെ വിവാഹ വാര്‍ഷികമാണ്. കവിത നന്ദുവിന്റെ ജീവിതത്തിലേക്ക് വന്നിട്ട് 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു.
1997 സെപ്റ്റംബര്‍ 3 നായിരുന്നു നന്ദുവിന്റെ വിവാഹം. അന്ന് വിവാഹ ദിവസം എടുത്ത ഒരു ഫോട്ടോയും, ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന്, സെപ്റ്റംബര്‍ 3 ന് എടുത്ത ഒരു ഫോട്ടോയും ചേര്‍ത്ത് വച്ചാണ് നന്ദി തന്റെ വിവാഹ വാര്‍ഷികത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പോസ്റ്റിന് താഴെ നടനെയും ഭാര്യയെയും ആശംസിച്ച് ഒരുപാട് കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.






