
പാലക്കാട് പട്ടാമ്പിയില്‍ ആനക്കൊമ്പുകളുമായി രണ്ട് പേര് വനം വകുപ്പിന്റെ പിടിയില്‍. നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത വില്‍പ്പന നടത്തുന്നവരാണെന്നാണ് പ്രാഥമിക നിഗമനം. ആറ് ആനക്കൊമ്പുകള്‍ ഇവരില്‍ നിന്ന് പിടികൂടി. രത്നകുമാര്‍, ബിജു എന്നിവരെയാണ് വനം വകുപ്പ് ഫ്ലൈിങ്ങ് സ്ക്വാഡ് സംഘം പിടികൂടിയത്. ഇരുവരും പട്ടാമ്പിയിലെ ബാറില്‍ നിന്ന് ആനക്കൊമ്പ് കൈമാറുന്നതിനിടെയാണ് പിടികൂടിയത്.
നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വില്പന നടത്തുകയും അതില്‍ നിന്നും ഉല്‍പ്പന്നങ്ങളുണ്ടാക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നാണ് സംശയം. എന്നാല്‍ ആരാണ് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് ഇവര്‍ക്ക് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം ചോദ്യം ചെയ്ത് വരികയാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെപി ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.






