
തൃശൂര്‍: തൃശൂര്‍പൂരം കലക്കിയതില്‍ എഡിജിപിയ്ക്ക് നേരിട്ട് പങ്കെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. പൂരം കലക്കാന്‍ നടന്ന ഗൂഡാലോചന വ്യക്തമാണെന്നും വിവാദങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഭീരുത്വം കൊണ്ടല്ലെന്നും പറഞ്ഞു. അഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്ന ആരോപണം വി.ഡി. സതീശന് ആവര്‍ത്തിച്ചു.
റാം മാധവിനെ കണ്ടപ്പോള്‍ എഡിജിപിയ്്ക്ക് ഒപ്പമുണ്ടായിരുന്നത് ബിസിനസുകാര്‍ മാത്രമല്ലെന്നും ആരായിരുന്നെന്ന വിവരം അറിഞ്ഞാല്‍ കേരളം ഞെട്ടുമെന്നും വി.ഡി. സതീശന് പറഞ്ഞു. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിന്റെ ഭാഗമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശന് പറഞ്ഞു. എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ അജണ്ട പൂരമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കാണാന്‍ പോകുന്ന പൂരമല്ലേയെന്നും വി.ഡി. സതീശന് പറഞ്ഞു.
ഡിജിപി ബൊമ്മയാണെന്ന് കെ. മുരളീധരന് പരിഹസിച്ചു. അജിത്കുമാറിനെതിരോയ അന്വേഷണത്തില്‍ ഡിജിപിയ്ക്ക് പണിയൊന്നുമില്ല. എഡിജിപിയുടെ പണി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തലാണോയെന്നും പരിഹസിച്ചു.






