
വിവാഹ നിശ്ചയം നടത്തി അഞ്ചുമാസത്തിനു ശേഷം ആ ബന്ധത്തില നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു കൊണ്ട് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു.
എന്നാല്‍ തൊട്ടു പിന്നാലെ ചേര്‍ത്തുനിര്‍ത്തിയ ചിലതൊന്നു വിട്ടുകളയാനാകില്ലെന്നു പറഞ്ഞു കൊണ്ട് സീമ നിശാന്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു. ബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പ് സീമ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു.
പരസ്പരം മനസിലാക്കുന്ന ബന്ധങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിള്ളലുകൾ സംഭവിച്ചാൽ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങൾ നിലനിൽക്കുന്നത്.. അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്.. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി.. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേർത്ത് നിർത്തിയ ചിലതൊന്നുംഅങ്ങനെ വിട്ടുകളയാൻ കഴിയില്ലന്നേ .. കൂടെ നിന്നവരോട് സ്നേഹം.. എന്നാണ് സീമ പുതിയ കുറിപ്പില്‍ പറയുന്നത്.
യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനെ പൂക്കളുമായി കാത്തുനില്ക്കുന്ന സീമ വിനീതിനേയും ഇരുവരും പരസ്പരം കൈകോര്‍ത്തു നടക്കുന്നതുമാണ് വീഡിയോയിലുളളത്. ഇരുവരും സമന്താഷത്തോടെ ഇരിക്കട്ടെ എന്ന രീതിയിലുളള കമന്റുകളും എത്തി.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധത്തില്‍ നിന്ന് പിന്മാറുന്നതെന്നായിരുന്നു സീമ നേരത്തെ പറഞ്ഞത്. 'ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിക്കുന്നു. നന്ദി... എന്നായിരുന്നു ബന്ധം വേര്‍പിരിയുകയാണെന്ന് പറഞ്ഞുകൊണ്ട് സീമ വിനീത് സമഝഹമാധ്യമത്തില് കുറിച്ചത്.






