ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല കാഴ്ചക്കാരുടെ നിറയ്ക്കുന്നതുമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിമാറാറുണ്ട്. ഇപ്പോഴിതാ ലണ്ടനില്‍ നിന്നുള്ള ഒരു ടാക്സി ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണികളുടെ മനംകവര്ന്നിരിക്കുന്നത്. നമ്മുക്കറിയാം പൊതുവെ വലിയ കൂലി വാങ്ങിക്കൊണ്ട് ശത്രുസ്ഥാനത്ത് നില്ക്കുന്നവരായി മാറുന്നവരാണ് ഡ്രൈവര്‍മാര്‍. എന്നാല്‍, അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് ഈ യുവാവ്. വീഡിയോയിലുള്ള ഈ ഡ്രൈവര്‍ ഒരു കുടുംബത്തില്‍ നിന്നും യാത്രാക്കൂലിയേ വാങ്ങാതിരുന്നതാണ് ഇപ്പോള്‍ അഭിനന്ദനങ്ങള്‍ക്ക് കാരണമായിത്തീരുന്നത്.
സംഭവം ഇങ്ങനെയായിരുന്നു, കുടുംബം തങ്ങളുടെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോകാനായിട്ടാണ് യുവാവ് ഓടിച്ചിരുന്ന ഈ ടാക്സി വിളിച്ചത്. പണം കൊടുക്കാന്‍ നേരം കുട്ടികളുമായി ആശുപത്രിയിലെത്തുന്നവരോട് കാശ് വാങ്ങാറില്ല എന്നും അതിനാല്‍ അത് വേണ്ട എന്നുമാണ് യുവാവ് പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് Idiots Caught On Camera എന്ന യൂസറാണ്. വീഡിയോയില്‍ കാണുന്നത് ടാക്സിയുടെ ഡ്രൈവറെയാണ്. പിന്നീട്, അതില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങുന്നതും കാണാം. ഇറങ്ങിക്കഴിഞ്ഞ് യാത്രാക്കൂലി നല്കുമ്പോള് വേണ്ട എന്നാണ് ഡ്രൈവര്‍ പറയുന്നത്. അവര്‍ നിര്‍ബന്ധിച്ച് നല്കാന് ശ്രമിക്കുന്നുണ്ടെങ്കിലും അതിന്റെ ആവശ്യമില്ല ഗ്രേറ്റ് ഒര്മണ്ട് സ്ട്രീറ്റിലേക്കുള്ള ഓട്ടത്തിന് പണം വാങ്ങാറില്ല എന്നും യുവാവ് പറയുന്നു. ലണ്ടനിലെ പ്രശസ്തമായ കുട്ടികളുടെ ആശുപത്രിയാണ് ഗ്രേറ്റ് ഒര്മണ്ട് സ്ട്രീറ്റ്. ഒപ്പം ആ പൈസക്ക് കുട്ടിക്ക് എന്തെങ്കിലും കളിപ്പാട്ടം വാങ്ങി നല്‍കിക്കോളൂ എന്നും യുവാവ് പറയുന്നുണ്ട്.
ഇവിടംകൊണ്ടും തീര്‍ന്നില്ല. പിന്നീട് ടാക്സി ഡ്രൈവറായ യുവാവ് തന്റെ കാര്‍ഡ് കുടുംബത്തിന് നല്‍കുന്നതും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ എന്നും പറയുന്നതും കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ തന്നെ നേടി. നിരവധിപ്പേരാണ് യുവാവിന്റെ നല്ല മനസിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നത്. ഇത്തരം യുവാക്കളെയാണ് നമുക്ക് ആവശ്യം എന്ന് നിരവധിപ്പേര്‍ പറഞ്ഞു.

Comments