
കവിയും ഗാനരചയിതാവുമായ വൈരമുത്തു ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് നടത്തിയ പരാമർശത്തെ പരിഹസിച്ച് ഗായിക ചിന്മയി ശ്രീപദ. വൈരമുത്തു ശരിക്കും ഇങ്ങനെ പറഞ്ഞോയെന്ന് ചിന്മയിയുടെ ചോദ്യം.
ചിൻമയി വൈരമുത്തുവിനെതിരെ മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു. എല്ലാ മേഖലയിലും സമാന കമ്മിറ്റി വരണമെന്നും സിനിമയിൽ മാത്രമായി നടപടികൾ ഒതുങ്ങിപ്പോകരുതെന്നുമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള വൈരമുത്തുവിന്റെ പരാമർശം. പുതിയ ഇന്ത്യക്കുള്ള തുടക്കമാണ് ഹേമ കമ്മിറ്റിയെന്നും സ്വയം പ്രതിരോധിക്കുന്നതിനെ കുറിച്ച് സ്കൂളുകളിൽ പെൺകുട്ടികളെ പഠിപ്പിക്കണമെന്നും വൈരമുത്തു ആവശ്യപ്പെട്ടു.
മലയാളത്തിലെ അടക്കം സൂപ്പർ താരങ്ങള്‍ നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം പാലിച്ചതിനെ പരിഹസിച്ച് പിന്നണി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയിരുന്നു. പണവും ഡയലോഗുകളും നൽകിയാൽ സ്ത്രീകൾക്കായി സംസാരിക്കാൻ സൂപ്പർ താരങ്ങൾ തയ്യാറായേക്കുമെന്ന് ചിന്മയി ചോദിച്ചു.






