
കണ്ണൂര്‍: സാമ്പത്തീക തട്ടിപ്പിന് നടപടി നേരിട്ടയാളെ പിടിച്ച് ബ്രാഞ്ച് സെക്രട്ടറിയാക്കിയെന്ന് ആരോപിച്ച കണ്ണൂര്‍ സിപിഎമ്മില്‍ പോസ്റ്റര്‍ പ്രതിഷേധം. പയ്യന്നൂര്‍ പയ്യഞ്ചാല്‍ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് പോസ്റ്റര്‍.
കള്ളനെ സെക്രട്ടറിയാക്കിയത് വിഭാഗീയതയുടെ ഭാഗമെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഇയാളെ ഒരു വര്‍ഷം മുന്‍പ് തരം താഴ്ത്തിയിരുന്നു. ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലാണ് വിമര്‍ശനം്.
പാല് സൊസൈറ്റില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നത്. സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്.
ഇതോടെയാണ് വെള്ളൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഇയാളെ തരംതാഴ്ത്തിയത്.






