ഇന്ന് ഇന്ത്യയില്‍ നിന്ന് നിരവധി ആളുകളാണ് വിദേശ രാജ്യങ്ങൡലേക്ക് കുടിയേറിപ്പാര്‍ക്കുന്നത്. ഇത്തരത്തില്‍ പാലായനം ചെയ്യുന്ന ആളുകളില്‍ പലര്‍ക്കും ആ രാജ്യത്തെ പൗരന്മാരില് നിന്ന് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാറുണ്ട്. സമാനമായ ഒരു സംഭവമാണ് ഇവിടെയും ഒരു ഇന്ത്യന്‍ കുടുംബത്തിന് അയര്‍ലന്റില്‍ നേരിടേണ്ടിവന്നത്. അയര്‍ലണ്ടില്‍ ഒരു ഇന്ത്യന്‍ കുടുംബം തങ്ങളുടെ പുതിയ വീട് വാങ്ങിയതുമായി ബന്ധപ്പെട്ട വീഡിയോ ഒരു ഐറിഷ് പൗരന് പോസ്റ്റുചെയ്തതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. അയര്‍ലണ്ടിലെ ലിമെറിക്കില്‍ പുതുതായി വാങ്ങിയ വീട്ടിലേക്ക് ഒരു ഇന്ത്യന്‍ കുടുംബം വീടിന്റെ നെയിം പ്ലേറ്റ് മാറ്റി സ്ഥാപിക്കുന്നതായിരുന്നു വീഡിയോ.
മൈക്കലോ കീഫ് എന്ന എക്സ് ഉപയോക്താവാണ് വീഡിയോ എക്സില്‍ പങ്കുവച്ചത്. വീഡിയോയ്ക്ക് അടിക്കുറിപ്പായി അദ്ദേഹം ഇങ്ങനെ എഴുതി. 'ഇന്ത്യക്കാര്‍ വാങ്ങിയ മറ്റൊരു വീട്. ഞങ്ങളുടെ ചെറിയ ദ്വീപ് 1.5 ബില്യണ്‍ ജനങ്ങളുള്ള ഒരു രാജ്യം കോളനിവത്കരിക്കുകയാണ്.'
വീഡിയോയിലെ നെയിം പ്ലേറ്റില്‍ 'കുറ്റിക്കാട്ടില്‍' എന്നായിരുന്നു എഴുതിയിരുന്നത്. മലയാളി കുടുംബമാണ് വീടുവാങ്ങിയതെന്ന് ഇതില്‍ നിന്നും വ്യക്തം. ലുങ്കിയും മാക്സിയും ധരിച്ച മൂന്നാല് പേര് വീടിന് മുന്നില്‍ നില്ക്കുന്നതും വീഡിയോയില്‍ കാണാം. മൈക്കലോ കീഫിന്റെ എക്സ് പോസ്റ്റ് ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കം കുറിച്ചത്. മൈക്കലോ കീഫിന്റെ കാഴ്ചപ്പാട് കാലഹരണപ്പെട്ടതും വംശീയ വിദ്വേഷപരവുമായിരുന്നെന്ന് എക്സ് ഉപയോക്താക്കള്‍ വിമര്‍ശിച്ചു.
'നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്കും ഇത് നേടാന്‍ കഴിയും. കീബോര്‍ഡിന് പിറകില്‍ ഞരങ്ങുന്നത് നിനക്ക് ഒന്നും തരില്ല'. ഒരു കാഴ്ചക്കാരന് എഴുതി. 'കോളനിവത്കരിക്കപ്പെട്ടോ? ചില ഐറിഷുകാര്‍ക്ക് പണം ആവശ്യമുള്ളതിനാല്‍ അവര്‍ പണം നല്കി അത് വാങ്ങി. അത് നിയമവിരുദ്ധമായ ഒന്നുമല്ല. നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ നിങ്ങളുടെ നിയമസഭാംഗങ്ങളോടും സര്‍ക്കാരിനോടും സംരക്ഷണ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുക,' മറ്റൊരു കാഴ്ചക്കാരന് അല്പം രൂക്ഷമായി പ്രതികരിച്ചു.
'ഇത്തരം ചിന്തകള്‍ അജ്ഞതയില്‍ വേരൂന്നിയതാണ്. എല്ലാ രാജ്യങ്ങളും വൈവിധ്യത്തില്‍ നിന്ന് പ്രയോജനം നേടുന്നു,' മറ്റൊരു കാഴ്ചക്കാരന് പറഞ്ഞു. 'അവര്‍ വെറുതേ വീടുകള്‍ വാങ്ങുകയാണെങ്കില്‍ കോളനിവല്‍ക്കരണം എങ്ങനെയാണ്? ഈ വാചാടോപം ദോഷകരവും അനാവശ്യവുമാണ്,' മറ്റൊരാള്‍ കുറിച്ചു. 'ഇന്ത്യക്കാരെ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ നിങ്ങളുടെ സര്‍ക്കാരിനോട് പറയുക. നിങ്ങളുടെ രാജ്യത്തേക്ക് നിയമപരമായി പ്രവേശിക്കുന്നതിന് കുടിയേറ്റക്കാരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഇത് ഒരു വാതില്‍ തുറന്നിട്ട് അകത്തേക്ക് നടക്കുന്നതിന് ആളുകളോട് ദേഷ്യപ്പെടുന്നതിന് തുല്യമാണ്,' മറ്റൊരു കാഴ്ചക്കാരന് കുറിച്ചു.

Comments