
മലപ്പുറം: നാടിന്റെ നന്മയ്ക്കു വേണ്ടി ഒന്നിച്ച് പോരാടന്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ക്ഷണിച്ച് മുസ്ലിംലീഗ് നേതാവ്. മുസ്ലീംലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാലാണ് ഇത്തരത്തിലൊരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. എന്നാല്‍ പാര്‍ട്ടിയിലെ നേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍: പി.വി. അന്‍വര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണ്.
പക്ഷേ അത് അംഗീകരിക്കാന്‍ പിണറായി വിജയനു കഴിയില്ല. അന്‍വര്‍ പെട്ടന്ന് ആര്‍ക്കും വഴങ്ങുന്ന പ്രകൃതക്കാരനല്ല. പിണറായിക്കാണെങ്കില്‍ തന്റെ മുന്നില്‍ വഴങ്ങാത്തവനോട് കട്ടക്കലിപ്പാണ്. ഇപ്പോ രണ്ടുഘട്ടം കഴിഞ്ഞു. ഒന്ന്- മുഖ്യമന്ത്രിയില്‍ വലിയ വിശ്വാസമുണ്ടായിരുന്ന അന്‍വറിന്റെ യുദ്ധ പ്രഖ്യാപനഘട്ടം. രണ്ട്- മുഖ്യമന്ത്രിയെ മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് കരുതുന്ന ഘട്ടം. മുഖ്യമന്ത്രി തന്നെ തീരെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതില്‍ അന്‍വറിനു ചെറിയ നിരാശ തോന്നുന്നുണ്ട്. യഥാര്‍ത്ഥ പിണറായി വിജയന് ആരാണെന്ന് മനസിലാക്കുന്ന മൂന്നാംഘട്ടമാണ് പ്രധാനം. പിണറായിയും ശശിയും എം.ആര്. അജിത് കുമാറും ഒന്നാണെന്ന് ബോധ്യപ്പെടുന്നതാണ് മൂന്നാംഘട്ടം.
ഈ ഭരണം സംഘപരിവാറിനു കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും എല്ലാത്തരം അഴിമതികളുടേയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലീം ലീഗന്റേയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിന്റെ കൂടെ നില്ക്കാന് പഴയ കോണ്‍ഗ്രസ്കാരനായ അന്‍വര്‍ തയാറാവുന്ന ഘട്ടത്തിന് അപ്പോഴാണ് സമയമാകുക. ഇതിനെതിരേ നമുക്ക് ഒരുമിച്ച് പോരാടാം.' അതേ സമയം പി.വി. അന്‍വര്‍ മുസ്ലിംലീഗിലേക്ക് വരുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്‍വറിനെ സ്വാഗതം ചെയ്തത് അറിഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.വി.അന്‍വറിനെ മുസ്ലിം ലീഗിലേക്ക് സ്വാഗതം ചെയ്തുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. അന്‍വറിനെ മുസ്ലിം ലീഗിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന പരാമര്‍ശം പോസ്റ്റിലില്ല. മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അന്‍വറിന് ആ നിലപാടിനൊപ്പം നില്‍ക്കേണ്ടി വരുമെന്ന് പറഞ്ഞാല്‍ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും. സുവ്യക്തമായ ഒരു വാചകത്തെ ഇങ്ങനെ വളച്ചൊടിക്കരുതെന്നും കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയത്തെ വഴിതിരിച്ച് വിടരുതെന്നും പി.എം.എ. സലാം പറഞ്ഞു.






