കൊച്ചി: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സർക്കാറിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആവശ്യം ഹൈക്കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിനെതിരെയായിരുന്നു ഹർജി.
കേസിലെ മറ്റ് 24 പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നതും കോടതി പരിഗണിച്ചു. മറ്റ് പ്രതികൾക്ക് വിചാരണ കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾ ഹരീഷ് കുമാറിനും ബാധകമായിരിക്കും.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണ് നടന്നതെന്നായിരുന്നു സർക്കാറിന്റെ വാദം. കേരളത്തിൽ മുമ്പ് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ആക്രമണമാണെന്നും സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
ഹരീഷ് കുമാറിനെതിരെയുള്ള കേസ് എന്താണെന്ന് കോടതി ചോദിച്ചപ്പോൾ, ആക്രമണത്തിൽ ഇയാളും പങ്കാളിയായിരുന്നുവെന്നായിരുന്നു സർക്കാറിന്റെ മറുപടി. കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല.
മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇ.ഡി പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെ സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് കേസ്.
അക്രമം തടയാൻ ശ്രമിച്ച പൊലീസും പാർട്ടി പ്രവർത്തകരും തമ്മിലും സംഘർഷമുണ്ടായി. തുടർന്ന് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേന്ദ്ര ഏജൻസികൾക്കെതിരായ ഇത്തരം ആക്രമണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. അതേസമയം, പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി പരിശോധന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

Comments