ഈ ഭൂമിയിലെ ഓരോ ജീവനും വിലപ്പെട്ടതാണ്. അതിപ്പോള്‍ മനുഷ്യനായാലും, പക്ഷിമൃഗാദികളായാലും അങ്ങനെതന്നെയാണ്. എന്നാല്‍ ആപത്തില്‍പെടുന്ന സഹജീവികളെ രക്ഷിക്കാനുള്ള മനസ്സ് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല. എന്നാല്‍ അങ്ങനെയും ചിലര്‍ ഉണ്ടെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. വൈദ്യുതാഘാതമേറ്റ് താഴെ വീണ കാക്കയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു അഗ്നിശമന സേനാംഗത്തിന്റെ വീഡിയോയാണ് ഇത്.
തമിഴ്നാട്ടില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍(സിപിആര്‍) നടത്തി ഇദ്ദേഹം കാക്കയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഹീറോറായി മാറിയിരിക്കുകയാണ് ഇദ്ദേഹം. 2013 മുതല്‍ അഗ്നിശമന സേനയില്‍ ജോലി ചെയ്യുന്ന തെങ്കാശി ജില്ലയിലെ സൗത്ത് പനവടാലിയില്‍ നിന്നു്ള ഫയര്മാന് വി വെള്ളദുരെയാണ് സമയോചിതമായ ഇടപെടലിലൂടെ കാക്കയുടെ ജീവന് രക്ഷിച്ചത്. സെപ്തംബര്‍ 19 ന് രാവിലെ 8.30 ഓടെയാണ് ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഷോക്കേറ്റ് കാക്ക നിലത്ത് വീണത്. ഇത് കണ്ടുകൊണ്ട് നിന്ന വെള്ളദുരൈ വേഗത്തില്‍ കാക്കയെ കൈയ്യിലെടുത്ത് സിപിആര്‍ നല്‍കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച വെള്ളാദുരൈ എല്ലാവരും സിപിആര്‍ ചെയ്യാന്‍ പഠിച്ചിരിക്കേണ്ടത് അത്യവശ്യമാണെന്നും അതിലൂടെ മനുഷ്യരെയും മൃഗങ്ങളെയും അടിയന്തര സാഹചര്യത്തില്‍ സഹായിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുമെന്നും പറഞ്ഞു. പരിശീലന സമയത്ത് പ്രഥമ ശുശ്രൂഷയുടെ ഭാഗമായി തങ്ങള്‍ സിപിആര്‍ നല്കാന് പഠിച്ചതിനാലാണ് കാക്കയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments