
ഭാര്യ ഹസിന് ജഹാനൊപ്പമുള്ള ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഏറെ വിമര്‍ശനങ്ങളാണ് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി നേരിട്ടത്. മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് തട്ടം ഉപയോഗിച്ചില്ലെന്നതായിരുന്നു കാരണം. മുഹമ്മദ് ഷമി വന്ന വഴി മറന്നെന്നും, മുസ്ലീമിനെ അപമാനിക്കുകയാണെന്നുമാണ് മതവാദികള്‍ പറഞ്ഞത്. സമാനമായ ആരോപണങ്ങളാണ് താരം ഇപ്പോള്‍ നേരിടുന്നത്, അതും ഒരു പോലീസ് നായയ്ക്കൊപ്പം ഫോട്ടോ എടുത്തതിന്റെ പേരില്‍.
നായകളെ ഒരുപാടിഷ്ടമാണ് എന്ന ക്യാപ്ഷനോടെയാണ് ഷമി ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ നായയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് ഷമി മുസ്ലീമിനെ അപമാനിക്കുകയാണെന്ന തരത്തിലാണ് ചില മുസ്ലീം വാദികള്‍. നായയ്ക്കൊപ്പം നില്ക്കുമ്പോള് ഷമി മതിയെന്നും മുഹമ്മദ് വേണ്ടെന്നുമൊക്കെയാണ് കമന്റ്. ഇതിനോട് താരം ഇതു വരെ പ്രതികരിച്ചിട്ടില്ല.
ചെറിയ പരിക്കുകളെത്തുടര്‍ന്ന് ബാംൂരില് ചികിത്സയും ഫിറ്റനെസ് ട്രെയിനിങുമായി കഴിയുയായിരുന്നു താരം. ഇതിനിടെ അച്ഛന് ഹൃദയാഘാതം വന്നതോടെ നാട്ടിലേയ്ക്ക് മടങ്ങി.






