
സൗന്ദര്യത്തിന്റെ പര്യായമായി ഐശ്വര്യ നിലകൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നര ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് 'ഷോ-സ്റ്റോപ്പര്‍'. ആത്മവിശ്വാസത്തോടെയും ഗ്രേസോടെയും കയറിചെന്ന് ഓരോ ആള്‍ക്കൂട്ടത്തേയും ഇപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഐശ്വര്യ.
വർഷങ്ങളായി പാരീസ് ഫാഷൻ വീക്കിലെയും ഗോൾഡൻ സ്റ്റാറുകളിൽ ഒരാളാണ് ഐശ്വര്യ. ഐശ്വര്യ റായ് റാംപിലെത്താതെ പാരീസ് ഫാഷൻ വീക്ക് പൂർത്തിയാകില്ലെന്നതു വർഷങ്ങളായി തുടരുന്ന പതിവാണ്. ആ പതിവു തെറ്റിക്കാതെ, ലോറിയലിന്റെ ബ്രാൻഡ് അംബാസഡറായി ഐശ്വര്യ ഇത്തവണയും പാരീസ് ഫാഷൻ വീക്ക് റാംപിലെത്തി.
ചുവന്ന മോസ്സി വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ എത്തിയത്. ഐശ്വര്യയുടെ ലുക്കും സിഗ്നേച്ചർ പോസും ആത്മവിശ്വാസവുമെല്ലാം ആഘോഷമാക്കുകയാണ് ഫാഷൻ ലോകം.
ലോറിയൽ പാരീസ് ഷോയുടെ "വാക്ക് യുവർ വർത്ത്" എന്ന തീമിൽ വുമൺ റെഡി-ടു-വെയർ സ്പ്രിംഗ്-സമ്മർ 2025 ശേഖരത്തിൽ നിന്നുള്ള മനോഹരമായൊരു വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞത്.
പാരീസ് ഫാഷൻ വീക്കിലെ ഐശ്വര്യയുടെ ലുക്ക് മറ്റൊരു രീതിയിൽ കൂടി ആഘോഷിക്കുകയാണ് ആരാധകർ. റാപ്പിൽ ഐശ്വര്യ ചുവടുവച്ചത് തന്റെ വിവാഹമോതിരം അണിഞ്ഞാണ്. അഭിഷേക് ബച്ചനും ഐശ്വര്യയും പിരിയുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന കിംവദന്തികൾക്കുള്ള മറുപടിയായി മാറിയിരിക്കുകയാണ് ഐശ്വര്യയുടെ ഈ ഫാഷൻ സ്റ്റേറ്റ്മെന്റ്. പതിവുപോലെ, മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യ പാരീസിലെത്തിയത്.






