
ആന്റണി വര്‍ഗീസ് നായകനായിയെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ' കാട്ടാളന്‍'. തെലുങ്ക് നടന്‍ സുനിലും സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. താന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് മമ്മൂട്ടി നായകനായി തെലുങ്കിലേക്ക് മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങളെല്ലാം കാണുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാളന്‍ എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് മമ്മൂട്ടി സാറിന്റെ മലയാളസിനിമകൾ തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തും. ഒരെണ്ണംപോലും വിടാതെ അതെല്ലാം കാണുമായിരുന്നു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിനൊപ്പം ടർബോ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു. ഒരു ഫൈറ്റ് സീനായിരുന്നു അത്. ആദ്യം എന്റെ മുഖഭാഗം വളരെ ഗൗരവത്തിലായിരുന്നപ്പോൾ സീനിന്റെ ഒരു ഘട്ടത്തിൽ ഞാൻ ഒരു പ്രത്യേക രീതിയിൽ കരയുന്നുണ്ട്. ആ രംഗമെടുത്തു കഴിഞ്ഞപ്പോൾ വളരെ നന്നായിട്ടുണ്ടെന്ന് മമ്മൂട്ടി സാർ പറഞ്ഞത് മറക്കാനാവില്ല,' സുനില്‍ പറഞ്ഞു.
മാര്‍ക്കോ എന്ന സിനിമയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന ചിത്രമാണ് കാട്ടാളന്‍. പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രേക്ഷകര്‍ ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഐഎംഡിബി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ' കാട്ടളന്‍' ഇടം പിടിച്ചിരിക്കുന്നത്. മെയ് 28ന് ചിത്രം തിയേറ്ററുകളിലെത്തും.






