
തെന്നിന്ത്യയില്‍ നിരവധി ആരാകരുളള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോള്‍ ജ്യോതികയുടെ പുതിയ ചിത്രം ' സിസ്റ്റ' ത്തിന്റെ മുംബൈ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മക്കളായ ദിയയും ദേവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
എല്ലാവരും ബ്ലാക്ക് ഡ്രസ്സിലായിരുന്നു എത്തിയത്. കാഴ്ചയില്‍ വളരെ ചെറുപ്പമായ ജ്യോതികയെ ആണ് വീഡിയോയില്‍ കാണാനാവുക. നാല്‍പ്പത്തിയേഴാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ജ്യോതികയും സൊനാക്ഷി സിന്‍ഹയും രപധാന വേഷങ്ങളിലെത്തുന്ന കോര്‍ട്ട്‌റൂം ഡ്രാമ ചിത്രമാണ് ' സിസ്റ്റം' . അശ്വിനി അയ്യര്‍ തിവാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബവേജ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം പ്രൈം വീഡിയോയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.






