
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് വിജയരാഘവന്‍. ഇപ്പോള്‍ അമ്മയുടെ ചരമദിനത്തില്‍ താരം പങ്കുവച്ച വികാരഭരിതമായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കൈക്കുഞ്ഞായിരുന്ന വിജയരാഘവനെ കയ്യിലെടുത്തിരിക്കുന്ന അമ്മയുടെ ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
'' 1991 മേയ് 23, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിവസം. കാലം കടന്നുപോയെങ്കിലും, അമ്മ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു''. വിജയരാഘവന്‍ കുറിച്ചു.
മലയാള നാടക ചരിത്രത്തിലെ ഇതിഹാസ പ്രതിഭയായ എന്‍.എന്‍. പിളളയുടെ സഹധര്‍മ്മിണിയും ഒട്ടുമിക്ക നാടകങ്ങളിലെയും സജീവ സാന്നിധ്യമായിരുന്ന വ്യക്തിയാണ് വിജയരാഘവന്റെ അമ്മ ചിന്നമ്മ.
തന്റെ വ്യക്തിജീവിതത്തെയും അഭിനയജീവിതത്തെയും രൂപപ്പെടുത്തുന്നതില്‍ അമ്മ നല്‍കിയ സ്വാധീനത്തെക്കുറിച്ച് പലപ്പോഴും വിജയരാഘവന്‍ ഓര്‍ക്കാറുണ്ട്.






