ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ ക്യാബിനും രണ്ട് ഫോണുകളും വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ബാഗ്, വാച്ച് എന്നിവയും മകനായി അര്ജുന് വാങ്ങിയ കളിപ്പാട്ടങ്ങളും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഒപ്പം അര്‍ജുന്റെ മൃതദേഹത്തിന്റെ ചില ഭാഗങ്ങളും കിട്ടിയിരുന്നു. കണ്ണീരോര്‍മ്മയായി അര്ജുന് മാറുന്നതിന്റെ വിങ്ങലിലാണ് കുടുംബവും ആ നാടും കേരളം മുഴുവനും. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമടക്കം പല പ്രമുഖരും അര്‍ജുന്റെ ഓര്‍മ്മകളില്‍ വിങ്ങലോടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ ജാതിയുടേയും മതത്തിന്റേയുമൊക്കെ അതിർവരംബുകള്‍ക്കെല്ലാം അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറിയെന്ന് ഷാഫി പറമ്പില്‍ എം.പി കുറിച്ചിരിക്കുകയാണ്. ‘‘ആദ്യമൊക്കെ ജീവനോടെ,
പിന്നെ പിന്നെ മൃതദേഹമെങ്കിലും...മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അർജ്ജുൻ.വിട ....
കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിർവരംബുകൾക്കെല്ലാം അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അർജ്ജുൻ മാറി . പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്....കുടുംബത്തിന്റെ തീരാ വേദനയിൽ പങ്കു ചേരുന്നു....’’ എന്നാണ് അര്‍ജുന്റെ ചിത്രത്തിനൊപ്പം ഷാഫി പറമ്പില്‍ കുറിച്ചത്.

Comments