പാണ്ടകളെ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കാരണം വളരെ ശാന്തരും അതുപോലെ മടിയരുമായ ജീവികളായിട്ടാണ് പാണ്ടകള്‍ പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍, വളരെ വിചിത്രവും വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നതുമായ ഒരു കാര്യമാണ് കഴിഞ്ഞ ദിവസം ചൈനയിലെ ഒരു മൃഗശാലയില്‍ നടന്നത്. ഒരു ജീവനക്കാരിയെ ഇവിടെ പാണ്ട ആക്രമിച്ചു. ഇതിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
ചൈനയിലെ ചോങ്കിംഗ് മൃഗശാലയിലാണ് സംഭവം നടന്നത്. ഒമ്പത് വയസ്സുള്ള ഡിംഗ് ഡിംഗ് എന്ന പാണ്ടയാണ് മൃഗശാല ജീവനക്കാരിയെ അക്രമിക്കാന്‍ ശ്രമിച്ചത്. ഇവിടെയുള്ള നിയന്ത്രിക്കപ്പെട്ട സ്ഥലത്തേക്ക് പാണ്ട കടക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇത് ശ്രദ്ധയില്‍ പെട്ട മൃഗശാല ജീവനക്കാരി ഇവിടെയുള്ള മെറ്റല്‍ ഡോര്‍ അടക്കുകയായിരുന്നു. ജീവനക്കാരി വാതില്‍ അടച്ചതോടെ സ്ഥിതിഗതികള്‍ വഷളായി. പാണ്ട വീണ്ടും അങ്ങോട്ട് കടക്കാന്‍ ശ്രമിച്ചു. വീണ്ടും അവര്‍ വാതില്‍ അടച്ചുപൂട്ടി. അതോടെ പാണ്ടയും വീണ്ടും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വളരെ പെട്ടന്നാണ് പാണ്ടയുടെ ഭാവം മാറിയത്. അത് ജീവനക്കാരിയെ അവിടെയിട്ട് ഓടിക്കാന്‍ തുടങ്ങി. അവര്‍ ഓടുന്നുണ്ട്. എന്നാല്‍, പാണ്ട പിന്നാലെ ചെന്ന് അവരെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കാണാം. അതിനിടയില്‍ ജീവനക്കാരി വീണു പോകുന്നതും കാണാം. പിന്നാലെ അത് ജീവനക്കാരിയെ അക്രമിച്ച് തുടങ്ങി. എന്നാല്‍, കൂടുതലെന്തെങ്കിലും സംഭവിക്കും മുമ്പ് അതിനെ ചവിട്ടി ജീവനക്കാരി അവിടെ നിന്നും രക്ഷപ്പെടുന്നുണ്ട്. പാണ്ട ഒടുവില്‍ അവിടെ നിന്നും പിന്മാറുകയാണ്. പാണ്ടയും ജീവനക്കാരിയും ഇപ്പോള്‍ പരിചരണത്തിലാണ് എന്നും കൂടുതല്‍ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും മൃഗശാല അധികൃതര്‍ സ്ഥിരീകരിച്ചു.

Comments