
കൊച്ചി; പി വി അന്‍വര്‍ എം എല്‍ എയെ തള്ളി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അന്‍വര്‍ ഒരിക്കലും ഇടതുപക്ഷ മൂല്യങ്ങളുട കാവല്‍ക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ഇടതുപക്ഷ മൂല്യങ്ങളെ മറന്നു കൊണ്ടുള്ള പരിഹാരത്തിന് ആരും ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരം കമ്യൂണിസ്റ്റ് പാര്‍ച്ചി കാണുന്നില്ല. ഇടതുപക്ഷ മൂല്യങ്ങുടെ കാവല്‍ക്കാരനെ പോലെ അന്‍വര്‍ ഭാവിച്ചല്ലോ അന്‍വറിനെ ആരെങ്കിലും ഉയര്ത്തിക്കാണിച്ചാലോ എത്രമാത്രം ശരിയാകുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംശയം ഉണ്ട്.
ഇടതുപക്ഷവും അതിന്റെ മൂല്യങ്ങളും അതിന്റെ രാഷ്ട്രീയവും ശരിയാണെന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. ആ മൂല്യങ്ങളെ മറന്നുകൊണ്ടുള്ള പരിഹാരത്തിന് ആരും ശ്രമിക്കരുത്. ഇടതുപക്ഷ മൂല്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഇടതുപക്ഷ മൂല്യങ്ങളുടെ കാവല്‍ക്കാരനാണ് അന്‍വറെന്ന് കരുതാന്‍ സിപിഐക്ക് ആകില്ല.






