വാടക ധാരണത്തിലൂടെ മാതാപിതാക്കളാകുന്ന ജീവനക്കാര്‍ക്ക് പ്രസവാവധി അനുവദിക്കുന്ന പുതിയ വ്യവസ്ഥകള്‍ക്ക് അനുമതി നല്കി ഒഡിഷ സര്‍ക്കാര്‍. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ഇങ്ങനെ പിതാവാകുന്ന ജീവനക്കാര്‍ക്കും അവധിക്ക് അര്‍ഹതയുണ്ടാകും. പുതിയ നയമനുസരിച്ച്, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകള്‍ക്ക് 180 ദിവസത്തെ പ്രസവാവധിയും പുരുഷ ജീവനക്കാര്‍ക്ക് 15 ദിവസത്തെ പാറ്റേണിറ്റി അവധിയും ലഭിക്കും. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്, 'കമ്മീഷനിംഗ് അമ്മമാര്‍' എന്ന് വിളിക്കപ്പെടുന്ന, വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരാകുന്ന സംസ്ഥാന വനിതാ ജീവനക്കാര്‍ക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ട് എന്നാണ്.
ദമ്പതിമാരുടെ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടേയോ ബീജവും അണ്ഡവും തമ്മില്‍ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണ് വാടക ഗര്‍ഭധാരണം. വന്ധ്യതയടക്കം വിവിധ കാരണങ്ങളാല്‍ ലോകമെമ്പാടുമുള്ള നിരവധി ദമ്പതികള്‍ ഈ രീതി തിരഞ്ഞെടുക്കുന്നുണ്ട്.
2002 മുതല്‍ തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വാടക ഗര്‍ഭധാരണരീതി അവലംബിക്കുന്നവരുണ്ട്. പിന്നീട്, 2021 -ല്‍ പണത്തിന് വേണ്ടി വാടകഗര്‍ഭധാരണം നടത്തുന്നത് നിരോധിക്കുകയും എന്നാല്‍ ദമ്പതികളില്ലാത്തവര്‍ക്കുള്ള സഹായമെന്ന നിലയിലുള്ള വാടക ഗര്‍ഭധാരണം അനുവദിക്കുകയും ചെയ്തുകൊണ്ട് പാര്‍ലമെന്റ് സറോഗസി (റെഗുലേഷന്) ബില്‍, പാസാക്കി. ഇത് പ്രകാരം ഇന്‍ഷുറന്‍സ് തുക, മെഡിക്കല്‍ ചെലവ് എന്നിവ മാത്രം നല്‍കാനോ/ വാങ്ങാനോ മാത്രമേ കഴിയൂ. ഈ വര്‍ഷം ജൂണില്‍, വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവ, രക്ഷാകര്‍തൃ അവധി ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഒഡിഷ സര്‍ക്കാരും സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Comments