കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുപ്പതി ലഡ്ഡുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടും പ്രസാദവുമൊക്കെയാണ് ലഡ്ഡു. കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിരുന്നെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ഉന്നയിച്ചു. അത് വൻവിവാദങ്ങൾക്കാണ് വഴിവെച്ചത്. ജഗന്മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്തായിരുന്നു ഇതെന്നാണ് നായിഡു ആരോപിച്ചത്. അതിനു ശേഷം പലരും ഈ ആരോപണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു.
ഇപ്പോഴിതാ തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മായം ചേർന്ന വിഷയത്തില്‍ രൂക്ഷ പ്രതികരണം കുറിക്കുകയാണ് നടി ഖുശ്ബു സുന്ദർ . മറ്റൊരു മതത്തിലും ഈ അനാദരവ് നടക്കില്ലെന്നും , ഇനി ഹിന്ദുമതത്തെ അപമാനിച്ചാല്‍ നോക്കി നില്‍ക്കില്ലെന്നുമാണ് ഖുശ്ബുവിന്റെ പ്രതികരണം.
‘‘തിരുപ്പതി ലഡുവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. ഞാൻ ശ്രദ്ധിച്ചത് ഹിന്ദു മതം ടാർഗെറ്റ് ചെയ്യപ്പെടുമ്പോഴെല്ലാം കാണാത്ത മനോഭാവം കാണിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നു എന്നതാണ്. ഒരു പ്രത്യേക മതത്തെ ദുരുപയോഗം ചെയ്യുന്നവരോട്, ഞാൻ അവരോട് ചോദിക്കുന്നു, ഇസ്ലാമിനെക്കുറിച്ചോ ക്രിസ്തുമതത്തെക്കുറിച്ചോ ഒരേ ഭാഷ സംസാരിക്കാൻ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? മറ്റേതെങ്കിലും മതത്തെ ദുരുപയോഗം ചെയ്യുമെന്ന ചിന്തയില്‍ പോലും നിങ്ങളുടെ നട്ടെല്ല് വിറക്കുന്നു.
മതേതരത്വം എന്നാല്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്നതാണ്. നിങ്ങള്‍ക്ക് പക്ഷപാതപരമായി കഴിയില്ല. ഞാൻ ജനിച്ചത് മുസ്ലീമായാണ്, ഇസ്ലാം പിന്തുടരുന്നത് തുടരുന്നു, പക്ഷേ ഹിന്ദു കുടുംബത്തെ ഭയപ്പെടുന്ന ഒരു ഹിന്ദുന്റെ വിവാഹം കഴിച്ച ഞാനും ഒരു ഹിന്ദുവാണ്. എല്ലാ മതങ്ങളും എനിക്ക് ഒരുപോലെയാണ്. ഹിന്ദു മതത്തെ അപമാനിക്കുകയോ നിസ്സാരമായി കാണുകയോ ചെയ്യരുത്. ഒരു തരത്തിലുമുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല.
മായം കലർന്ന തിരുപ്പതി ലഡ്ഡു ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നു. ഉത്തരവാദികള്‍ ആരായാലും അതിന് വില കൊടുക്കേണ്ടി വരും. വെങ്കിടേശ്വര ഭഗവാൻ എല്ലാം കാണുന്നുണ്ട്...’’ എക്സ് പ്ലാറ്റ്ഫോമിലൂടെ ഖുശ്ബു കുറിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുൻപാണ് തിരുപ്പതി ലഡ്ഡുവിനെ പരിഹസിച്ചു എന്ന ആരോപണം നടൻ കാർത്തിക്ക് നേരെ ഉയര്‍ന്നിരുന്നു. അതിനു ശേഷം നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ വിമർശനവുമായി രംഗത്തെത്തി. പിന്നീടതില്‍ ഖേദമറിയിച്ച് കാര്‍ത്തി മാപ്പും പറഞ്ഞ് സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കിട്ടിരുന്നു.

Comments