ഓരോ ജോലി മേഖലയിലും ജീവനക്കാര്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട്
ഒട്ടനവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ഏതാനും നാളുകളായി ചൂടുപിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ അതുപോലെ ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രൊജക്ട് മാനേജറായി ജോലി ചെയ്യുന്ന യുവാവ് പറയുന്നത്, ചില ആരോഗ്യപ്രശ്നങ്ങളാല്‍ രാജി സമര്‍പ്പിച്ചു എന്നാണ്.
എന്നാല്‍, രാജി സമര്‍പ്പിച്ച് പിറ്റേദിവസം ഇയാളെ കമ്പനി പിരിച്ചുവിട്ടു. ജീവനക്കാരനെ പിരിച്ചുവിടുക മാത്രമല്ല കമ്പനി ചെയ്തത് ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷനില്‍ പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടും തീര്‍ന്നില്ല, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ മൂന്നുമാസത്തെ ശമ്പളം കമ്പനിയിലേക്ക് നല്‍കണം എന്നും ആവശ്യപ്പെട്ടുവത്രെ. @Randy31599 എന്ന യൂസറാണ് തന്റെ അനുഭവം റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ ഒരു ജോലി കണ്ടെത്താന്‍ സഹായിക്കണമെന്നും ഇയാള്‍ അഭ്യര്‍ത്ഥിച്ചു. ചെന്നൈയില്‍ ആണെങ്കില്‍ നല്ലത് എന്നും ഇയാള്‍ പറയുന്നുണ്ട്.
എന്തായാലും, യുവാവിന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. താന്‍ ഈ ജോലി രാജി വയ്ക്കാന്‍ കാരണം ചില ആരോഗ്യപ്രശ്നങ്ങളാണ് എന്നും യുവാവ് പോസ്റ്റില്‍ പറയുന്നുണ്ട്. '8 മാസത്തിലേറെയായി താന്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ശമ്പളം പോലും കൂട്ടിക്കിട്ടി. പക്ഷേ, ജോലി സമ്മര്‍ദ്ദം വളരെ കൂടുതലായി. എനിക്ക് ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ, ചിക്കന്‍പോക്സും പിടിപെട്ടു.
ഞാന്‍ 3 ദിവസത്തെ അവധി ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാനാണ് സിഇഒ എന്നോട് നിര്‍ദ്ദേശിച്ചത്. പക്ഷേ തനിക്ക് പൂര്‍ണമായും ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞില്ല'' എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പിന്നാലെയാണ് പിരിച്ചുവിട്ടതടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. പോസ്റ്റ് വൈറലായതോടെ കമ്പനിക്കെതിരെ നിയമപരമായി നീങ്ങണം എന്നാണ് ആളുകള്‍ പറഞ്ഞത്.

My company terminated me and asking me to pay 3months salary to provide the experience letter
byu/Randy31599 indevelopersIndia

Comments