More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

‘ഇന്ത്യന്‍ പുരുഷന്മാരെ വിവാഹം ചെയ്യരുത്, ഡേറ്റിങ്ങിൽ ഏർപ്പെടരുത്; നട്ടെല്ലില്ലാത്ത ആണുങ്ങള്‍ക്കൊപ്പം ജീവിക്കുന്നതിലും ഭേദം സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്നതാണ്...’ പ്രസ്താവനയുമായി റിലേഷൻഷിപ്പ് കോച്ച്

Authored by Web Desk | Last updated: 22 Jun 2026, 2:12 PM | 4 min read

Print
Chetna Chakravarthy share her opinion on marrying indian man (Image Source: Instagram)
Chetna Chakravarthy share her opinion on marrying indian man (Image Source: Instagram)
ഒരു ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനം നല്‍കുന്ന വിവാഹമെന്ന കരാറിന് ഇന്നിപ്പോള്‍ പുതുതലമുറ നല്‍കുന്ന അര്‍ത്ഥതലങ്ങള്‍ ശരിക്കും അമ്പരപ്പിക്കുന്നതാണ്. പലപ്പോഴും കുറെയധികം ചടങ്ങുകളും ഫോട്ടോഷൂട്ടുകളും ഒക്കെയായി വെറുതെ ‘ഷോ ഓഫ്’ കാണിക്കാനുള്ള ഒരു വേദി മാത്രമായി വിവാഹം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഒരു വര്‍ഷത്തിനകം പരസ്പരം മടുത്ത് വിവാഹമോചനക്കേസുമായി ദമ്പതിമാര്‍ ​കുടുംബക്കോടതികള്‍ കയറിയിറങ്ങുന്നത്. അതിനേക്കാളുപരി വിവാഹമെന്ന കരാറില്‍ ഒപ്പുവച്ചതു കൊണ്ടു മാത്രം ഭര്‍തൃവീട്ടിലെ പീഡനങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ അടുത്തിടെയായി വലിയ തോതില്‍ എണ്ണം വര്‍ദ്ധിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും ഖേദകരമായ ഒരു സത്യം.

ഇത്തരം വാര്‍ത്തകള്‍ ക്രമാതീതമായി കൂടുന്നതിനിടെ ഇപ്പോഴിതാ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കരുതെന്ന വിവാദപ്രസ്താവന നടത്തുകയാണ് റിലേഷൻഷിപ്പ് പരിശീലക ചേതന ചക്രവർത്തി. നിങ്ങൾ ദയവു ചെയ്ത് ഇന്ത്യയിലെ പുരുഷന്മാരെ വിവാഹം കഴിക്കുകയോ അവരുമായി ഡേറ്റിങ്ങിൽ ഏർപ്പെടുകയോ അരുതെന്നും അതിലും ഭേദം ഒറ്റയ്ക്കു ജീവിക്കുന്നതാണെന്നുമാണ് ചേതന വീഡിയോയില്‍ പറയുന്നത്. ഭോപ്പാലിൽ നടി ട്വിഷ ശർമ ഭർതൃഗൃഹത്തിൽ കൊല്ലപ്പെട്ട സംഭവവും സ്റ്റാൻഡ് അപ് കോമഡിയിൽ 360 രൂപയുടെ ചിക്കൻ ബിരിയാണി മുതലാക്കാൻ ശ്രമിച്ചതുമടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചേതനയുടെ ഈ തുറന്ന അഭിപ്രായപ്രകടനം.

‘‘നിങ്ങൾ ദയവു ചെയ്ത് ഇന്ത്യയിലെ പുരുഷന്മാരെ വിവാഹം ചെയ്യുകയോ അവരുമായി ഡേറ്റിങ്ങിൽ ഏർപ്പെടുകയോ അരുത്. അതിലും ഭേദം ഒറ്റയ്ക്കു ജീവിക്കുന്നതാണ്. മാനസിക പ്രശ്നമുള്ളവരെപ്പോലെ പെരുമാറുന്ന ഭർതൃമാതാവ്, ഉപദ്രവിക്കുന്ന ഭർത്താക്കന്മാർ, 370 രൂപയുടെ ബിരിയാണി വാങ്ങി നൽകിയതിന്റെ പേരിൽ സ്ത്രീയുടെ ശരീരത്തിന്മേൽ തനിക്ക് അവകാശമുണ്ടെന്ന് കരുതുന്ന നട്ടെല്ലില്ലാത്ത ആൺകുട്ടികൾ... ഇവർക്കൊപ്പം ജീവിക്കുന്നതിലും എത്രയോ ഭേദമാണ് സ്ത്രീകൾ ഒറ്റയ്ക്ക് കഴിയുന്നത്.

പണം ചെലവാക്കിയതിന്റെ പേരിൽ സ്ത്രീ ലൈംഗികതയ്ക്ക് ബാധ്യസ്ഥയാണെന്ന് കരുതുന്ന, കൺസെന്റ് എന്ന വാക്കിന്റെ അർഥം പോലും അറിയാത്ത ആണുങ്ങൾ സ്ത്രീകളെ അർഹിക്കുന്നില്ല. 15 വർഷമായി റിലേഷൻഷിപ്പ് കോച്ച് ആയി തുടരുകയാണ് ഞാന്‍. ഇതു വരെ അറിഞ്ഞ ജീവിതങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം പറയുന്നത്. പ്രതിവർഷം അയ്യായിരത്തിൽ പരം സ്ത്രീധന മരണങ്ങളും ലക്ഷക്കണക്കിന് പീഡനക്കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നവ അതിലും ഇരട്ടിയാണ്...’’ ചേതന പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് ചേതന തന്റെ അഭിപ്രായം ഒരു മടിയും കൂടാതെ പങ്കുവച്ചത്. ചേതനയുടെ വിഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകള്‍ കുറിക്കുന്നുണ്ട്.





View this post on Instagram

A post shared by Chetna Chakravarthy | Relationship Coach (@positivityangel)


Tags

  • relationship coach chetna chakravarthy
  • chetna chakravarthy about marrying indian man

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Instagram

ദൈവത്തെ കാണാൻ 12 വർഷമായി ഒരേ നിൽപ്പ്; ഖഡേശ്വരി വ്രതവുമായി യുവ സന്ന്യാസി

Azel Carmichael reply to a job rejection email goes viral (Image Source: X)

ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം; കമ്പനിയുടെ റിജക്ഷന്‍ മെയിലിന് യുവാവ് നല്‍കിയ മറുപടിക്ക് കൈയടിച്ച് ​സോഷ്യല്‍ മീഡിയ; കിടുക്കി, പൊളിച്ചുവെന്ന് കമന്റുകള്‍

 Gauhati High Court ordered the complete suspension of the Bilasipara Police Station (Image Source: Instagram)

പുലര്‍ച്ചെ 4 മണിക്ക് അമ്മയെയും കുട്ടിയെയും ചോദ്യം ചെയ്യാനെത്തിച്ചു; ഒരു പോലീസ് സ്റ്റേഷന്‍ മുഴുവന്‍ പൂട്ടിച്ച് ഗൗഹട്ടി കോടതി; ഉത്തരവിന് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

Cute moment with an elephant and his mahout (Image Source: Instagram)

ഇമ്മിണി വല്യൊരാള്‍ക്ക് വേണ്ടത് ഒരു കുഞ്ഞു മസാജ്; പാപ്പാന്റെ നേരെ കാലുയര്‍ത്തി മസാജിംഗ് ആവശ്യപ്പെട്ട് കുട്ടിയാന; നിറവേറ്റി നല്‍കി പാപ്പാന്‍; വൈറല്‍ വീഡിയോ

Salim Airguide on chandu salim kumar's emotional reaction (Image Source: Instagram)

‘സഹനത്തിന്റെ അതിരുകൾ കടന്നപ്പോഴുള്ള ചന്തുവിന്റെ പ്രതികരണം അവകാശത്തിനായുള്ള പ്രതിഷേധമായിരുന്നു...’ കുറിപ്പുമായി സലിം എയർഗൈഡ്

Rental Boyfriend in Delhi (Image Source: Instagram)

മണിക്കൂറിന് ആയിരങ്ങൾ നല്‍കി ദിവസവാടകയ്ക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണോ ? അതിന് വിദേശത്തൊന്നും പോകണ്ട, ഇവിടെ ഇന്ത്യയില്‍ കിട്ടും; ഡൽഹി യുവതിയുടെ വീഡിയോ വൈറല്‍