
കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്ന കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്. താൻ ഫണ്ട് പിരിവ് നടത്തിയിട്ടില്ല.അങ്ങനെ തെളിയിച്ചാൽ പരസ്യമായി കല്ലെറിഞ്ഞു കൊന്നോട്ടെ. അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ്ചോദിച്ചു.
അർജുനെ കണ്ടെത്തുന്നത് വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും മനാഫ് പറഞ്ഞു. ഇനി യൂട്യൂബ് ചാനൽ ഉഷാറാക്കും. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകും .പുതിയ ലോറിക്ക് അർജുന്റെ പേര് ഇടുമെന്നും മനാഫ് പ്രതികരിച്ചു.
ജനങ്ങള് അർജുന്റെ വിഷയം മറന്നുപോകാതിരിക്കാൻ ശ്രമിച്ചു. വിഷയം ജനങ്ങളിലെത്തണം എന്ന ആഗ്രഹിച്ചാണ് ചാനാല് തുടങ്ങിയത്.എനിക്ക് നേരിട്ട കുറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. യുട്യൂബ് ചാനൽ തുടങ്ങിയതിലെ തെറ്റ് എന്താണ്? പത്തായിരം സബ്സ്ക്രൈബേഴ്സാണ് ചാനലിന് ഉള്ളത്. അവർക്ക് കാര്യങ്ങൾ മനസ്സിലാകാൻ വേണ്ടി വല്ലപ്പോഴും ലൈവ് ഇടും’’– മനാഫ് വിശദീകരിച്ചു.
താൻ കുടുംബത്തിന് പണം നൽകിയിട്ടില്ല. ഉസ്താദിനൊപ്പം പോയപ്പോൾ കുട്ടികളുടെ കയ്യിൽ കാശ് കൊടുത്തിരുന്നു. സാധാരണ മുതിർന്നവർ കുട്ടികൾക്ക് നൽകില്ലേ, അത് പോലെ. കാര്യമായ തർക്കങ്ങൾ കുടുംബവുമായി ഉണ്ടായിട്ടില്ല. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്നും മനാഫ് കൂട്ടിച്ചേർത്തു.എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.






