
ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ക്യാമ്പസ് ഡയറി എന്ന ചിത്ത്രിലൂടെയാണ് ശ്രീവിദ്യ അഭിനയത്തിലേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗില്‍ അഭിനയിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
ശ്രീവിദ്യയുടെയും രാഹുല്‍ രാമചന്ദ്രെന്റയും ഹണിമൂണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലേഷ്യയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ രാഹുലും ശ്രീവിദ്യയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നത്. ബീച്ചിലും ട്വിന്‍ ടവറിന് താഴെയുമൊക്കെയുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നു.






