
ബോളിവുഡ് അവാര്‍ഡ് ഷോയ്ക്കിടെ സദസ്സിലിരിക്കുന്ന താരങ്ങളെ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്നത് പതിവാണ്. ചില അവതാരകള്‍ വളരെ രസകരമായി ഇത് അവതരിപ്പിക്കുമെങ്കില്‍ മറ്റു ചിലര്‍ വേദനിപ്പിക്കുന്ന പരിഹാസങ്ങളാണ് നല്‍കാറുള്ളത്. അവതാരകര്‍ കാരണം സദസ്സിനു മുന്നില്‍ അപമാനിക്കപ്പെട്ട സെലിബ്രിറ്റികളും കുറവല്ല.
അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസം സ്ക്രീന്‍ അവാര്‍ഡ്സിനിടെ നടന് രാജ്പാല് യാദവിനെ അവതാരകര്‍ പരിഹസിച്ചിരുന്നു. സൗരഭ് ദ്വിവേദിയും സാക്കിര്‍ ഖാനുമായിരുന്നു പരിപാടിയിലെ അവതാരകര്‍. പരിപാടിക്കിടെ സൗരഭ് നടത്തിയ പരാമര്‍ശമാണ് രാജ്പാല് യാദവിനെ വേദനിപ്പിക്കുന്ന തരത്തിലേക്ക് മാറിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയതോടെ സംഭവം വിവാദമാകുകയും ചെയ്തു.
ഇപ്പോഴിതാ ഈ സംഭവത്തില്‍ പിന്തുണ കുറിക്കുകയാണ് സല്മാന് ഖാന്.
‘‘രാജ്പാൽ ഭായ്, നിങ്ങള്‍ 30 വര്‍ഷമായി ഇവിടെയുണ്ട്, ഞങ്ങളെല്ലാം വീണ്ടും വീണ്ടും നിങ്ങളെ വച്ച് സിനിമ ചെയ്തിട്ടുണ്ട്. നിങ്ങളുടെ കഴിവുകൾ നിങ്ങൾക്ക് ശരിക്കും അറിയാമെന്നും നിങ്ങളുടെ ജോലിക്ക് യഥാർത്ഥ മൂല്യം കൊണ്ടുവരുമെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ക്ക് ഇനിയും ഒരുപാട് ജോലി കിട്ടും. ഈ ഡോളറിന്റെ അതേ നിരക്കില്‍ തന്നെ കിട്ടും. കിട്ടിക്കൊണ്ടിരിക്കും. ഇതാണ് സത്യം. ഒന്നോര്‍ക്കുക, ചിലപ്പോഴൊക്കെ ഒഴുക്കില്‍ പലതും വന്നു പോകും. നിങ്ങൾ യഥാർത്ഥത്തിൽ പകര്‍ന്നു നല്കാന് പ്രതിജ്ഞാബദ്ധനാണെങ്കിൽ, നിങ്ങളുടെ ശ്രദ്ധ വ്യക്തമായി സൂക്ഷിക്കുക, നിങ്ങളുടെ മുഴുവൻ മനസ്സും നിങ്ങളുടെ ജോലിയിൽ അർപ്പിക്കുക. ഡോളർ നിരക്ക് ഉയർന്നാലും കുറഞ്ഞാലും, അത് യഥാർത്ഥത്തിൽ എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? എല്ലാത്തിനുമുപരി, പണം ആത്യന്തികമായി ചെലവഴിക്കാൻ പോകുന്നത് ഇവിടെ ഇന്ത്യയിലാണ്....’’ എന്നാണ് സല്മാന് കുറിച്ചത്. പിന്നാലെ സല്മാന് ഖാന് നന്ദി പറഞ്ഞു കൊണ്ട് രാജ്പാലുമെത്തി. തന്റെ 30 വര്‍ഷത്തെ യാത്രയെ അംഗീകരിച്ചതിന് രാജ്പാല് സല്മാന് നന്ദി പറഞ്ഞു.
Rajpal bhai aap 30 yrs se kaam kar rahe ho aur hum sabne aapko repeat kiya hai baar baar kyunki aap apna kaam jante ho aur ek value laate ho , kaam toh aapko bohot milega aur issi dollar rate pe milega aur milte rahega . Hakikat yeh hai .
Aur yeh yaad rakhna ke kabhi kabhi flow… pic.twitter.com/CzE86CCYXH— Salman Khan (@BeingSalmanKhan) April 7, 2026
അവാര്‍ഡ് ഷോയ്ക്കിടെ, ‘രാജ്പാല് ഭായ്, ഡോളറും രൂപയും എത്രയൊക്കെ താഴേക്കും മുകളിലേക്കും പോയാലും നിങ്ങള്‍ക്ക് കടം വാങ്ങിയ അത്രയും തുക തന്നെ തിരിച്ചു കൊടുക്കേണ്ടി വരും...’ എന്നായിരുന്നു സൗരഭ് പറഞ്ഞത്. അവതാരന്റെ വാക്കുകള്‍ക്ക് രാജ്പാല് യാദവിന്റെ മുഖഭാവം മാറുന്നതും സദസ് പൊട്ടിച്ചിരിക്കുന്നതുമെല്ലാം വിഡിയോയാല് കാണാം.
‘വിഷയം എന്താണെന്ന് ഒന്ന് കേള്‍ക്കൂ, ഞാന്‍ വിഷയം എന്താണെന്ന് വിശദീകരിക്കാനാണ് ആഗ്രഹിക്കുന്നതെ’ന്ന് രാജ്പാല് പറയുന്നതും വിഡിയോയിലുണ്ട്. ഈയ്യടുത്ത് ചെക്ക് കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു രാജ്പാലിന്. ഈ സംഭവത്തെ ഉന്നം വച്ചുള്ളതായിരുന്നു അവതാരകന്റെ തമാശ. പിന്നാലെ അവതാരകര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് സല്മാന് ഖാന് പിന്തുണയുമായെത്തിയത്.
അവതാരകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം അതിരുകടന്നതോടെ രാജ്പാല് തന്നെ പ്രതികരണവുമായി എത്തുകയും ചെയ്തു. ‘സാക്കിറും സൗരഭും തനിക്ക് സഹോദരന്മാരെപ്പോലെയാണ്. എന്നും ബഹുമാനമാണ് നല്‍കിയിട്ടുള്ളത്. സൗരഭ് എന്നെ സദസിനെ തനിക്ക് വേണ്ടി എഴുന്നേറ്റ് നിര്‍ത്തി കയ്യടിപ്പിച്ചിരുന്നു... സൗരഭിനെ വിമര്‍ശിക്കുമ്പോള്‍ വേദനിക്കുന്നത് എനിക്കാണ്...’ എന്നാണ് രാജ്പാല് പറഞ്ഞത്.






