
രാഷ്ട്രീയപ്രവര്‍ത്തകനും നടനുമായ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണയുടെ വ്ലോഗുകളിലൂടെ ശ്രദ്ധ നേടിയ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറാണ് വൈഷ്ണവ് ഹരിചന്ദ്രന്. കോളജ് കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍മാരാണ് ദിയയും വൈഷ്ണവും. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് ഇവര്‍ പിരിഞ്ഞു. തന്റെ മുൻ പ്രണയങ്ങളിലെല്ലാം കാമുകൻമാർ തന്നെ വഞ്ചിക്കുകയാണുണ്ടായതെന്ന് ദിയ പറഞ്ഞിട്ടുണ്ട്. അധികം വൈകാതെ ദിയ മറ്റൊരു പ്രണയ ബന്ധത്തിലേക്ക് കടന്നു, വിവാഹവും കഴിച്ചു. വൈഷ്ണവിന്റെയും ദിയയുടെയും സുഹൃത്തായിരുന്ന അശ്വിൻ ഗണേശിനെയാണ് വൈഷ്ണവുമായി പിരിഞ്ഞ ശേഷം ദിയ പ്രണയിച്ചതും വിവാഹം ചെയ്തതും.
ഇപ്പോഴിതാ വൈഷ്ണവിന്റെ പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരുമിച്ച് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണല്ലോ ബ്രേക്കപ്പ് എന്നും ദേഷ്യം വെക്കേണ്ട കാര്യം ഇല്ലെന്നും പറയുകയാണ് വൈഷ്ണവ്.
‘‘ബ്രേക്കപ്പ് ആയെങ്കിലും മുൻ കാമുകിമാരോട് എനിക്ക് പിണക്കമില്ല. അതുകൊണ്ടാണ് പഴയ വീഡിയോസ് ഒക്കെ ഇൻസ്റ്റയില്‍ നിലനിർത്തിയിരിക്കുന്നത്. അവരുടെ കൂടി സമ്മതത്തോടെയാണത്. ബ്രേക്കപ്പ് ആയാലും ആരുമായും ദേഷ്യം വെയ്ക്കാറില്ല. എപ്പോഴും അവരെയൊന്നും കാണാറില്ല. എന്നാലും കണ്ടാലും സംസാരിച്ചിട്ടേ പോകാറുള്ളൂ. ഒരുമിച്ച് പോകാൻ പറ്റുന്നില്ലെന്ന് തോന്നുന്നത് കൊണ്ടായിരിക്കും ബ്രേക്കപ്പ് ആകുന്നത്. അതില്‍ ദേഷ്യം വെയ്ക്കേണ്ട കാര്യമില്ലല്ലോ. അതേസമയം മ്യൂച്വല്‍ ഫ്രണ്ട്സില്‍ ചിലരോട് ദേഷ്യം തോന്നിയിട്ടുണ്ട്. എന്റെ ഭാഗത്താണ് പ്രശ്നമെങ്കിലും സുഹൃത്തുക്കള്‍ എന്റെ ഒപ്പം നിക്കും. എല്ലാവരേയും പൊതുവെ സുഹൃത്താക്കുന്ന ആളാണ്. പക്ഷെ ആ സ്കില്‍ ഒക്കെ പോയി. വിഷമം ഒന്നുമില്ല. അന്തകാലത്ത് വിഷമം ഉണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ ഇല്ല. ഇതല്ലേ നല്ലത്.
എനിക്ക് പക്വത കുറവാണെന്നാണെന്ന് പൊതുവെ സംസാരമുണ്ട്. ബ്രേക്കപ്പില്‍ നിന്നും പുറത്ത് കടക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ഒന്ന് രണ്ട് ദിവസം വിഷമം ഉണ്ടായിരുന്നു. പക്ഷെ ഞാൻ എന്റെ നോർമല്‍ ലൈഫുമായി പോകും. ചിലർ ചോദിക്കും ബ്രേക്കപ്പ് ഒക്കെ ആയല്ലേ എന്താണ് അടുത്ത പരിപാടിയെന്ന്. അത് കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ടാകും. അത് ചോദിക്കുന്നവരുടെ പ്രശ്നമാണ്. നമ്മള് വലിയ സങ്കടത്തിലാണെന്ന് അവർ വിചാരിക്കും. പക്ഷെ അത്ര സങ്കടമൊന്നും നമ്മുക്ക് ഇല്ല. അതുണ്ടെങ്കിലും സങ്കടം പുറത്ത് കാണിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടായിരിക്കും ഞാൻ പെട്ടെന്ന് മൂവ് ഓണ്‍ ആകും. പെട്ടെന്ന് മൂവ് ഓണ്‍ ആകുമ്പോള്‍ ആളുകള്‍ പറയും അവൻ സീരിയസ് ആയിരുന്നില്ലെന്ന് പിന്നെ മൂവ് ഓണ്‍ ആകണ്ടേ, ഒന്ന് രണ്ട് വർഷം കരയേണ്ട കാര്യമെന്ത്. പഴയ ബ്രേക്കപ്പില്‍ നിന്നും പഠിച്ചത് ഒരുപാട് സുഹൃത്തുക്കള്‍ നമ്മുക്ക് ചുറ്റും പാടില്ലെന്നാണ്. കുറച്ച് പ്രൈവറ്റ് മൊമന്റ്സ് ഒക്കെ വേണം. എന്റെ തെറ്റായിരുന്നു.
എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോക്കാൻ ശ്രമിക്കുന്ന ആളായിരുന്നു ഞാൻ പക്ഷെ ഇപ്പോള്‍ കുറച്ച് പ്രൈവറ്റ് സ്പേസ് കീപ്പ് ചെയ്യാറുണ്ട്. നമ്മള് പ്രതീക്ഷിക്കുന്നത് നമ്മുടെ കൂടെ നടക്കുന്ന എല്ലാവരേയും നമ്മുക്ക് ഇഷ്ടമാണെന്ന്. പക്ഷെ എപ്പോഴും അത് അങ്ങനെ ആകണമെന്നില്ല. കൂടെ ഒരു അഞ്ച് പേരുണ്ടെന്ന് കരുതുക. അവർ ആഗ്രഹിക്കുന്ന കാര്യമായിരിക്കും ഞാൻ നേടുന്നത്. അത് പ്രശ്നമുണ്ടാക്കും. നമ്മുടെ സൗഹൃദവും ബന്ധവുമൊക്കെ പോകും. ഈഗോ ,ദേഷ്യം ഒക്കെ ഉള്ള ആള് തന്നെയാണ് ഞാൻ. പക്ഷെ ഞാൻ അങ്ങനെ ആലോചിക്കാറില്ല...’’ വൈഷ്ണവ് പറയുന്നു.
‘‘കൂടെ നടക്കുന്ന എല്ലാവർക്കും നമ്മളെ ഇഷ്ടമാണെന്ന് നമ്മള് വിചാരിക്കും. പക്ഷെ എപ്പോഴും അങ്ങനെ ആകണമെന്നില്ല. എന്റെ പിറകില്‍ അഞ്ച് പേരുണ്ടെങ്കില്‍ അഞ്ച് പേർക്ക് ഇഷ്ടമായിരിക്കും. പക്ഷെ അവരില്‍ ഒന്ന് രണ്ട് പേർ ആഗ്രഹിക്കുന്ന കാര്യമായിരിക്കും ഞാൻ നേടുന്നത്. അതൊരു പ്രശ്നമുണ്ടാക്കും. അത് ചിലപ്പോള്‍ ഭയങ്കര പ്രശ്നമായി മാറും. ഫ്രണ്ട്ഷിപ്പും എല്ലാ ഷിപ്പും പോകും. അവസാനം ഷിപ്പ് മുങ്ങും.
അതുകൊണ്ട് ഞാൻ മാത്രമല്ല, എല്ലാവരും സൂക്ഷിക്കുക. ചിലപ്പോള്‍ ചിലരുടെ പിന്നിലായിരിക്കും ഞാൻ. പക്ഷെ ഞാനങ്ങനെ ആഗ്രഹിച്ചിട്ടില്ല. എനിക്കും ഈഗോയും ദേഷ്യവും എനിക്കുമുണ്ട്. പക്ഷെ പൊതുവിടത്ത് കാണിക്കാറില്ല. പക്ഷെ പിന്നിലുള്ളവരെ നമ്മള് ശ്രദ്ധിക്കണം.
റിലേഷൻഷിപ്പിലായാല്‍ ഒരുപാട് കൂട്ടുകാരെ കൂട്ടാൻ പാടില്ല. നമുക്ക് കുറച്ച് സ്വകാര്യ നിമിഷങ്ങള്‍ വേണം. എന്റെ തെറ്റായിരുന്നു. എല്ലാവരെയും ഇഷ്ടമായത് കൊണ്ട് എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാൻ ശ്രമിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ ഞാൻ മാറി ചിന്തിക്കുന്നു. അതാണ് കഴിഞ്ഞ ബന്ധത്തില്‍ നിന്ന് പഠിച്ചത്...’’ വൈഷ്ണവ് പറയുന്നു. താൻ പ്രണയത്തിലാണെന്നും വിവാഹത്തിന് മുൻ കാമുകിമാരെ ക്ഷണിക്കുമെന്നും വൈഷ്ണവ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വൈഷ്ണവ് ഇത് പറഞ്ഞത്.
അഭിമുഖത്തിന് താഴെ നിരവധി പേരാണ് പോസിറ്റീവായും നെഗറ്റീവായും കമന്റ് നല്‍കുന്നത്. ‘അശ്വിനെ ചെറുതായി കുത്തിയോ, വൈഷ്ണവിന്റെ സ്വഭാവത്തിലും സംസാരത്തില്‍ കുറെ മാറ്റമുണ്ടായിട്ടുണ്ട്. തന്റെ ഭാഗത്ത് ഉള്ള തെറ്റ് മനസിലായിട്ടുള്ളത് പോലെ. എന്തായാലും മാറ്റങ്ങള്‍ നല്ലതാണ്’ എന്നുമാണ് പലരും നല്കുന്ന കമന്റുകള്‍.
കഴിഞ്ഞ മാസമാണ് ദിയ-അശ്വിൻ ഗണേശ് വിവാഹം ആഘോഷപൂർവം നടന്നത്. ദിയക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈഷ്ണവ് വിവാഹ ആശംസകളും അറിയിച്ചിരുന്നു. വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് ദിയ കൃഷ്ണ ഇപ്പോള്‍ കടന്ന് പോകുന്നത്.
താനാഗ്രഹിച്ചത് പോലെയാെരു പങ്കാളിയാണ് അശ്വിനൊന്നും അശ്വിൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം ഒരുപാട് മാറ്റങ്ങളുണ്ടെന്നും താൻ സന്തോഷവതിയാണെന്നും ദിയ കൃഷ്ണ പറഞ്ഞിരുന്നു. വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാനാണ് താനെന്നും ആഗ്രഹിച്ചതെന്നും ദിയ പറഞ്ഞിട്ടുണ്ട്. തന്നെ ദിയയെ പോലെ ഇതിന് മുമ്പാരും ഇത്ര മാത്രം സ്നേഹിച്ചിട്ടില്ലെന്ന് അശ്വിനും പറയുന്നുണ്ട്. അടുത്തിടെയാണ് ഇരുവരും കുടുംബത്തിനൊപ്പം ബാലിയില്‍ ഹണിമൂണ്‍ യാത്രയ്ക്ക് പോയത്.






