വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ തെരുവില്‍ ഭക്ഷണം വില്‍ക്കുന്ന പിഎച്ച്ഡിക്കാരനായ യുവാവിനെ അഭിനന്ദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര എക്സില്‍ പങ്കുവച്ച പോസ്റ്റാണ് വൈറലായിമാറുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ അമേരിക്കന്‍ വ്ലോഗര്‍ പങ്കിട്ട വീഡിയോയിലൂടെയായിരുന്നു തെരുവില്‍ ഭക്ഷണം ഉണ്ടാക്കി വില്‍ക്കുന്ന പിഎച്ച്ഡി ചെയ്യുന്ന തരുള് രായന് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അമേരിക്കന്‍ വ്ലോഗറുടെ വൈറല്‍ വീഡിയോ പങ്കുവച്ചായിരുന്നു ആനന്ദ് മഹീന്ദ്ര തരുളിനെ അഭിനന്ദിച്ചത്.
'ഈ ക്ലിപ്പ് കുറച്ചു മുമ്പ് വൈറലായിരുന്നു. ഒരു അമേരിക്കന്‍ വ്ലോഗര്‍ ഒരു പിഎച്ച്ഡിക്കാരന് പാര്‍ട്ട് ടൈം ഫുഡ് സ്റ്റാള്‍ നടത്തുന്നതായി കണ്ടെത്തി. ഇതില്‍ എന്നെ ശരിക്കും സവിശേഷമായി ആകര്‍ഷിച്ചത്. അവസാനം, അവന് തന്റെ ഫോണ്‍ എടുത്ത് പരാമര്‍ശിച്ച കാര്യങ്ങളാണ്. അവന് ഫോണെടുത്തപ്പോള്‍ തന്റെ സ്റ്റാളിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങള്‍ കാണിക്കാന്‍ പോകുകയാണെന്നാണ് വ്ലോഗര്‍ കരുതുന്നത്. എന്നാല്‍, അവന് എഴുതിയ ഗവേഷണ പ്രബന്ധങ്ങള്‍ അഭിമാനത്തോടെ ഓണ്‍ലൈനില്‍ കാണിക്കുന്നു! അവിശ്വസനീയം. അതുല്യം. ഇന്ത്യന്‍', പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പായി ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു.
ക്രിസ്റ്റഫര്‍ ലൂയിസ് ചെന്നൈയില്‍ പര്യടനം നടത്തുന്നതിനിടെയാണ് തരുള് രായന്റെ ഫുഡ്സ്റ്റാളില്‍ എത്തുന്നതും ആശയവിനിമയം നടത്തുന്നതും. രായന് തയ്യാറാക്കിയ ചിക്കന്‍ 65, ചിക്കന്‍ കട്ലറ്റ് എന്നിവയെക്കുറിച്ചാണ് ലൂയിസ് ഇവിടേയ്ക്ക് എത്തിയത്. എന്നാല്‍ ലൂയിസിനെ ഇവിടെ കാത്തിരുന്നത് മറ്റൊരു അനുഭവമായിരുന്നു. ഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങിയ വൈറലായ വീഡിയോയുടെ ക്ലൈമാക്സ് ആയിരുന്നു തകര്‍പ്പനായത്. വീഡിയോയുടെ അവസാനം തന്റെ അക്കാദമിക് ഗവേഷണം ഓണ്‍ലൈനില്‍ പരിശോധിക്കാന്‍ ലൂയിസിനോട് രായന് ആവശ്യപ്പെടുകയായിരുന്നു.
'എന്റെ പേര് ഗൂഗിള്‍ ചെയ്യുക, എന്റെ ഗവേഷണ ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ നിങ്ങള്‍ കണ്ടെത്തും' എന്നായിരുന്നു രായന് ലൂയിസിനോട് പറഞ്ഞത്. റയാനുമായുള്ള ആശയവിനിമയം നടത്തിയ വീഡിയോ ലൂയിസ് പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ പങ്കിട്ടാണ് ഇപ്പോള്‍ ആനന്ദ് മഹീന്ദ്ര എക്സില്‍ തരുള് രായനെ അഭിനന്ദിച്ചിരിക്കുന്നത്.

Comments