
കമ്പ്യൂട്ടര്‍ കീബോര്‍ഡുകളിലും മറ്റും ഉറുമ്പുകള്‍ കൂടുകൂട്ടുന്നത് സാധാരണമാണ്. എന്നാല്‍ അത് കമ്പ്യൂട്ടര്‍ സ്ക്രീനിനുള്ളിലായാല് എന്ത് ചെയ്യും? അത്തരത്തില്‍ ഒരു കാഴ്ചയാണ് കഴിഞ്ഞദിവസം ഒരു വ്യക്തി താന്‍ നാലുവര്‍ഷമായി ഉപയോഗിക്കുന്ന ലാപ്ടോപ്പ് തുറന്നപ്പോള്‍ കണ്ടത്. സ്ക്രീനിനുള്ളില്‍ എങ്ങനെയോ കയറിപ്പറ്റിയ ഒരു ഇത്തിരിക്കുഞ്ഞന് ഉറുമ്പ് ആരെയും കൂസാതെ അതിനുള്ളിലൂടെ ഓടി നടക്കുന്നു. കൗതുകം തോന്നിയ ലാപ്ടോപ്പ് ഉടമ തന്റെ ലാപ്ടോപ്പിനുള്ളില്‍ കയറിയ പുതിയ അതിഥിയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്ന് മാത്രമല്ല രസകരമായ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ നിറയുകയും ചെയ്തു.
വീഡിയോ കണ്ട ചിലര്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഉറുമ്പിനെ അകറ്റി നിര്‍ത്താന്‍ മറ്റു ചിലര്‍ നിര്‍ദ്ദേശിച്ചത് 'ലക്ഷ്മണ് രേഖ' ഉപയോഗിക്കാന്‍ ആയിരുന്നു. 'പുതിയ വര്‍ക്ക് ബഡ്ഡി' എന്നായിരുന്നു ചിലര്‍ ഉറുമ്പിനെ വിശേഷിപ്പിച്ചത്. മറ്റൊരു രസകരമായ കമന്റ് 'ഉറുമ്പിനെ ഒരു വളര്‍ത്തു മൃഗമായി ലാപ്ടോപ്പിനുള്ളില്‍ നിലനിര്‍ത്തണം അതിന് പിക്സല്‍ എന്ന് പേര് നല്‍കണം' എന്നായിരുന്നു. ഒക്ടോബര്‍ 3 -ന് പങ്കുവെച്ച വീഡിയോ 83,000 -ത്തിലധികം കാഴ്ചക്കാരെ നേടി, കൗതുകകരമായ കാര്യം കാഴ്ചക്കാരുടെ എണ്ണം ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. നിരവധി ആളുകള്‍ വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങള്‍ അറിയിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
രസകരമായ കമന്റുകള്‍ കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവമായി എങ്കിലും ഉറുമ്പുകള്‍ ലാപ്ടോപ്പിനുള്ളില്‍ കൂടുകൂട്ടിയാല്‍ സംഭവിക്കാവുന്ന ദുരവസ്ഥയെ കുറിച്ചും ചിലര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. അത്തരത്തില്‍ ഒരാള്‍ പങ്കുവെച്ചത് രണ്ടുവര്‍ഷം മുന്‍പ് ഈ ഉറുമ്പുകള്‍ തന്റെ മദര്‍ബോര്‍ഡ് മുഴുവന്‍ തിന്നു എന്നായിരുന്നു. തനിക്കും സമാനമായ അനുഭവം ഉണ്ടായത് മറ്റൊരാള്‍ കുറിച്ചു.
this ant went inside my laptop’s screen!?!? pic.twitter.com/uPA7X2eOUV
— aditya✨ (@adityakvlte) October 3, 2024






